October 16, 2026

ഒളിബിക്സ് താരങ്ങൾക്ക് വ്യാപാരികളുടെ ഐക്യദാർഢ്യം

0
IMG-20210720-WA0101.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഒളിബിക്സ് താരങ്ങൾക്ക് വ്യാപാരികളുടെ ഐക്യദാർഢ്യം
കൽപ്പറ്റ:  ഈ മാസം 23 മുതൽ ജപ്പാനിലെ ടോക്യോയിൽ ആരംഭിക്കുന്ന ഒളിബിക്സിൽ പങ്കെടുക്കുന്ന ഒൻപത് മലയാളികൾ അടക്കമുള്ള 119 ഇന്ത്യൻകായിക താരങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഒളിമ്പിക് ദീപം തെളിയിക്കൽ ജില്ലയിൽ എല്ലാ യൂണിറ്റിലും നടത്തുന്നതിന് യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. 22 ന് വ്യാഴാഴ്ച്ച വൈകിട്ട് 7 മണിക്ക് വ്യാപാര സ്ഥാപനങ്ങൾക്ക് മുൻപിലും വ്യാപാരികളുടെ വീട്ടിലും ദീപം തെളിക്കും. ജില്ലാ പ്രസിഡന്റ് കുഞ്ഞിമോൻ കാഞ്ചന അദ്ധ്യക്ഷത വഹിച്ചു. ജോജിൻ ടി.ജോയി, നൗഷാദ് കരിമ്പനക്കൽ, സി. റഷീദ്, ഉണ്ണി കാമിയോ , എം.കെ.മുനീർ , നൗഷാദ് മിന്നാരം, സന്തോഷ് എക്സൽ, യൂനസ് പൂമ്പാറ്റ, ബാബുരാജേഷ്, റെജിലാസ് കെ എ , റഫീഖ് പ്രസംഗിച്ചു..
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *