എസ്.എസ്.എൽ സി 2021 : വി.എസ് സുനിലിന് ചരിത്ര വിജയം


Ad
എസ്.എസ്.എൽ സി 2021 : വി.എസ് സുനിലിന് ചരിത്ര വിജയം

കോട്ടത്തറ : വൈശ്യൻ ഗോത്ര ഊരിന്റെ ചരിത്രത്തിൽ ആദ്യമായി എസ്.എസ്.എൽ.സി പാസായ വി.എസ് സുനിലിനേയും മുഴുവൻ എപ്ലസ് നേടിയ പ്രദേശവാസികളായ വിദ്യാർഥികളെയും വെണ്ണിയോട് ശിഹാബ് തങ്ങൾ റിലീഫ് സെൻറർ പ്രവർത്തകർ അനുമോദിച്ചു.അഡ്വക്കേറ്റ് ടി സിദ്ദിഖ് എംഎൽഎ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി.വിഎസ് സുനിലിന്റെ രണ്ടുവർഷത്തെ തുടർ പഠനം സുൽത്താൻബത്തേരി ഡയറ്റ് മുൻ പ്രിൻസിപ്പാൾ ഡോക്ടർ പി ലക്ഷ്മണൻ ഏറ്റെടുത്തു . കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി രജനീഷ് , ഗഫൂർ വെണ്ണിയോട് , ഷാലമ്മ ജോർജ് ,കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ അബ്ദുറഹ്മാൻ ,എം കെ അബ്ദുൽ റസാഖ് ,കെ കെ മുഹമ്മദലി, വി. സി അബൂബക്കർ ഹാജി,റംല അസീസ് , എന്നിവർ സംസാരിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *