എസ്.കെ.എസ്.ബി.വി ‘ജശ്നെ ഈദ്’ സംഘടിപ്പിച്ചു


Ad
എസ്.കെ.എസ്.ബി.വി

'ജശ്നെ ഈദ്' സംഘടിപ്പിച്ചു
കമ്പളക്കാട് : കോവിഡ് 19 ൻ്റെ വ്യാപനത്തെ തുടർന്ന് വീടുകളിൽ നിന്നും ഓൺലൈൻ സംവിധാനങ്ങളിലൂടെ പഠനവും തുടർ പ്രവർത്തനങ്ങളും ചെയ്യുന്ന പ്രിയ വിദ്യാർത്ഥികൾക്ക് ഗൂഗ്ൾ മീറ്റിലൂടെ പെരുന്നാൾ ദിന സന്ദേശവും ആശംസയും നേർന്ന് അൽ മദ്റസത്തുൽ അൻസാരിയ്യ യിലെ എസ്.കെ.എസ്.ബി.വി “ജശ്നെ ഈദ്” സംഘടിപ്പിച്ചു. മുഹമ്മദ് കുട്ടി ഹസനി ആമുഖ ഭാഷണം നടത്തി. സമസ്ത ജില്ലാ സെക്രട്ടറി എസ്.മുഹമ്മദ് ദാരിമി ബലിപെരുന്നാൾ സന്ദേശ പ്രഭാഷണം നിർവ്വഹിച്ചു. ഇബ്റാഹിം നബിയുടെയും സകുടുംബത്തിൻ്റെയും ത്യാഗനിർഭരമായ ജീവിതത്തിൽ നിന്നും പാഠം ഉൾകൊണ്ട് ഇന്ന് നാം നേരിടുന്ന പ്രതിസന്ധിയെ തരണം ചെയ്യാനും പരീക്ഷണങ്ങളിൽ നിന്നും പാഠമുൾക്കൊണ്ട് ഇലാഹീ സ്മരണയിലായ് ജീവിതം നയിക്കാനാവണമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. റഫീഖ് യമാനി അദ്ധ്യക്ഷനായി. മുസ്തഫ ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ആസിഫ് വാഫി, മൊയ്തൂട്ടി ഫൈസി, അബ്ദുറഹിമാൻ മുസ്‌ലിയാർ, അഷ്റഫ് മുസ്‌ലിയാർ, സാജിദ് വാഫി, ശുഹൈബ് വാഫി, സുഹൈൽ സ്വാലിഹി, സി.പി അഷ്റഫ് ഫൈസി സംബന്ധിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *