April 24, 2024

ജനിതക ബാങ്ക് പദ്ധതി: നെൽവിത്തുകൾ വിതരണം ചെയ്തു

0
Img 20210721 Wa0006.jpg
ജനിതക ബാങ്ക് പദ്ധതി: നെൽവിത്തുകൾ വിതരണം ചെയ്തു

കൽപ്പറ്റ : കേന്ദ്ര ജൈവ സാങ്കേതിക വകുപ്പിന്റെ കീഴില്‍ പ്രവൃത്തിക്കുന്ന രാജീവ് ഗാന്ധി ജൈവ സാങ്കേതിക ഗവേഷണ കേന്ദ്രം (ആർ.ജി.സി.ബി), കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ധനസഹായത്തോടെ ജില്ലയിൽ നടപ്പിലാക്കുന്ന ജനിതക ബാങ്ക് പദ്ധതിയുടെ ഭാഗമായുള്ള നെൽവിത്തുകളുടെ വിതരണോദ്ഘാടനം ടി. സിദ്ദിഖ് എം.എൽ.എ നിർവ്വഹിച്ചു. തനതു നെല്ലിനങ്ങൾ കർഷകരുടെ സഹായത്തോടെ അവരുടെ കൃഷിയിടങ്ങളിൽ സംരക്ഷിക്കുന്നതിനാണ് ജില്ലയിൽ നിന്ന് കണ്ടെത്തിയ വിവിധയിനം തദ്ദേശീയ നെൽ വിത്തുകൾ കർഷകർക്ക് വിതരണം ചെയ്യുന്നത്. ഇവ ഗുണമേന്മ നഷ്ടപ്പെടാതെ സംസ്കരിച്ച് മാർക്കറ്റുകളിൽ എത്തിക്കുവാൻ പദ്ധതിയിലൂടെ സാധിക്കും. ആർ.ജി.സി.ബി ഡയറക്ടർ പ്രൊഫ. ചന്ദ്രഭാസ് നാരായണയുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം നടത്തിയ പ്രാഥമിക പഠനത്തിൽ 35 ഇനം നെല്‍വിത്തുകളാണ് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി കണ്ടെത്തിയത്.  
ജില്ലയിൽ തനതു നെല്ലിനങ്ങൾ കൃഷി ചെയ്യുന്ന കർഷകരെ കണ്ടെത്തി അവ ശേഖരിച്ചാണ് വിശദമായ ശാസ്ത്രീയ പഠനം നടത്തുന്നത്. ഈ ഇനങ്ങളുടെ ജനിതക ഘടനയിലുള്ള പ്രത്യേകതയും, പോഷക ഘടനാപരമായ സവിശേഷതകളുടേയും പഠനം പുരോഗമിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തേയും, കീടരോഗ ബാധകളേയും ചെറുത്തു നിൽക്കാൻ പരമ്പരാഗത നെല്ലിനങ്ങൾക്ക് സാധിക്കും. എന്നാൽ ഉത്പാദനത്തിലുള്ള കുറവും, പരമ്പരാഗത ഇനങ്ങൾക്ക് യോജിച്ച യന്ത്രവത്കരണത്തിന്റെ അപാകതയും, കുറഞ്ഞ വരുമാനവും നെൽവിത്തുകളുടെ ഉപയോഗം കുറയുന്നതിന് കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമാക്കി ജില്ലയിലെ പാടങ്ങളിൽ നാടൻ നെല്ലിനങ്ങളുടെ ജനിതക ബാങ്കിന് ആർ.ജി.സി.ബി തുക്കമിട്ടത്. കൽപ്പറ്റ റീജിയണൽ ക്യാമ്പ് ഓഫീസിൽ നടന്ന ചടങ്ങിൽ കർഷകരായ ചെറുവയൽ രാമൻ, പി.സി. ബാലൻ, പ്രോജക്ട് അസോസിയേറ്റ് എസ്. റോഷ്നി, ഫീൽഡ് വർക്ക്മാരായ ശ്യാം ശങ്കരൻ, അരുൺ രാജഗോപാൽ, എബിൻ എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *