September 23, 2026

നിയന്ത്രണംവിട്ട പിക്കപ്പ് മറഞ്ഞ് രണ്ടുപേർക്ക് പരിക്ക്

0
By ന്യൂസ് വയനാട് ബ്യൂറോ
നിയന്ത്രണംവിട്ട പിക്കപ്പ് മറഞ്ഞ് രണ്ടുപേർക്ക് പരിക്ക് 
മീനങ്ങാടി :കല്‍പ്പറ്റ ഭാഗത്തു നിന്നും സുല്‍ത്താന്‍ ബത്തേരി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പാണ് അപകടത്തില്‍പ്പെട്ടത്.കൃഷ്ണഗിരി പാതിരിപ്പാലം ഇറക്കത്തില്‍ റോഡില്‍ നിന്നും തെന്നിമാറിയ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വാഹനമോടിച്ചിരുന്ന കോഴിക്കോട് പെരുമ്മണ്ണ സ്വദേശി ഹാരിസ്, കൂടെ ഉണ്ടായിരുന്ന നിസാം എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.ഹൈവേ പോലീസിന്റെയും, മീനങ്ങാടി പോലീസിന്റെയും നേതൃത്വത്തില്‍ വാഹനം ട്രാക്ടര്‍ ഉപയോഗിച്ച് റോഡില്‍ നിന്ന് മാറ്റുകയും ഗതാഗതം പുന:സ്ഥാപിക്കുകയും ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *