ഡോ. മുഹമ്മദ് നജീബ് ഗസ്സാലിക്ക് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ്


Ad
ഡോ. മുഹമ്മദ് നജീബ് ഗസ്സാലിക്ക് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ്
കോഴിക്കോട്: വയനാട് കെല്ലൂർ സ്വദേശി മുഹമ്മദ്‌ നജീബ് ഗസ്സാലിക്ക് ഖരഗ്പൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ്. ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്ര വിദഗ്ദനും നോബൽ സമ്മാന ജേതാവുമായ പോൾ റോമറിന്റെ 'സാമ്പത്തിക വളർച്ച സിദ്ധാന്തം' അപഗ്രഥിച്ചുള്ള പഠനത്തിനാണ് PhD ലഭിച്ചിരിക്കുന്നത്. പ്ലസ്ടുവും ബിരുദവും പ്രൈവറ്റായി പഠിച്ചാണ് ആഗോള തലത്തിൽ തന്നെ ഏറ്റവും മികച്ച 250 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ ഖരഗ്പൂർ ഐ. ഐ. ടി യിൽ നിന്നും ഗവേഷണ പഠനം പൂർത്തിയാക്കിയത്. വയനാട്ടിലെ പ്രഥമ മത-ഭൗതിക സമന്വയ സ്ഥാപനമായ ഇമാം ഗസ്സാലി അക്കാദമിയിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കിയതിനു ശേഷം കേരള കേന്ദ്ര സർവ്വകലാശാലയിൽ നിന്നുമാണ് ബിരുദാനന്തര ബിരുദം നേടിയത്. കൂളിവയൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'സൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ലീഡർഷിപ്പ്' സ്ഥാപകാംഗം കൂടിയാണ്. വയനാട് കെല്ലൂർ അഞ്ചാംമൈൽ സ്വദേശികളായ ചെറിയാണ്ടി സുലൈമാൻ – ആയിഷ ദാമ്പതികളുടെ മകനാണ്. കമ്പളക്കാട് സ്വദേശിനി സഹല ഷെറിൻ ഭാര്യയും ആയിഷ ഹനൂൻ ഏക മകളുമാണ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *