May 14, 2026

മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവെക്കണം: കോണ്‍ഗ്രസ്സ്

0
IMG-20210723-WA0003.jpg
By ന്യൂസ് വയനാട് ബ്യൂറോ
മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവെക്കണം: കോണ്‍ഗ്രസ്സ്

കല്‍പ്പറ്റ: സ്ത്രീ പീഡന പരാതി ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ച മന്ത്രി എ.കെ ശശീന്ദ്രന്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കല്‍പ്പറ്റ ടൗണില്‍ നടന്ന പ്രതിഷേധ സംഗമം കെ പി സി സി നിര്‍വ്വാഹക സമിതി അംഗം പി.പി. ആലി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഒരു മന്ത്രി സ്ത്രീ പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചത് ഏറെ പ്രതിഷേധകരമാണെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീ സുരക്ഷയുടെ പേര് പറഞ്ഞ് അധികാരത്തില്‍ വന്നവര്‍ സ്ത്രീകളെയും കുട്ടികളേയും പീഡിപ്പിക്കുന്നവര്‍ക്ക് ഒത്താശ ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് കെ.കെ രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.ജി.വിജയമ്മ ടീച്ചര്‍, ഗിരീഷ് കല്‍പ്പറ്റ, എസ്.മണി, കെ.അജിത, ആയിശ പളളിയാലില്‍, പി.കെ സുബാഷ്, പി.വിനോദ് കുമാര്‍,ഡിന്റോ ജോസ്, ഷാഫി പുല്‍പ്പാറ, ഹര്‍ഷല്‍ കോന്നാടന്‍,ഡിറ്റോ ജോസ്, വാസു മുണ്ടേരി, ഷബ്‌നാസ് തന്നാനി, കാര്‍ത്തികേയന്‍.എം എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *