August 29, 2026

എലൈറ്റ് ഫുട്ബോൾ ഷൂട്ടൗട്ട് ടൂർണമെന്റ് സംഘടിപ്പിച്ചു

0
IMG-20210723-WA0076.jpg
By ന്യൂസ് വയനാട് ബ്യൂറോ
എലൈറ്റ് ഫുട്ബോൾ ഷൂട്ടൗട്ട് ടൂർണമെന്റ് സംഘടിപ്പിച്ചു

നടവയൽ: ടോക്കിയോ ഒളിമ്പിക്സ്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടവയൽ എലൈറ്റ് സോക്കർ അക്കാദമിയുടെ നേതൃത്വത്തിൽ നടവയൽ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം നടത്തി. മത്സരത്തിൽ നടവയൽ കെ സി വെെ എം ടീം ഒന്നാം സ്ഥാനവും ഒ എ ബി നെയ്ക്കുപ്പ രണ്ടാം സ്ഥാനവും കരസ്ഥമാക്കി മത്സരത്തിൽ മികച്ച ഗോൾകീപ്പറായി നടവയൽ കെ സി വെെ എം  ടീമിന്റെ സ്റ്റെൽബിനെ തിരഞ്ഞെടുത്തു. ഒ എ ബി നെയ്ക്കുപ്പ ടീമിലെ ആൽബിനെ മികച്ച ഷൂട്ടറായി തിരഞ്ഞെടുത്തു. ക്ലബ് പ്രസിഡന്റ് പി.കെ സുരേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരളത്തിലെ മികച്ച സ്പോട്സ് സയന്റിസ്റ്റ് ഷൈൻഷാ മത്സരം ഉദ്ഘാടനം ചെയ്തു. കേരള സന്തോഷ് ട്രോഫി ഫുട്ബോൾ താരം ഗിഫ്റ്റി സി ഗ്രേഷ്യസ് മുഖ്യാതിഥിയായിരുന്നു. നടവയൽ മേജർ ആർക്കി എപ്പിസ്കോപ്ൽ അസിസ്റ്റന്റ് വികാരിമാരായ ഫാ. അഖിൽ, ഫാ.ജെറിൽ വിജയികൾക്ക് ട്രോഫി നൽകി. സാബു ,ലൂയിസ്, ബിബിൻ ബിജു, സ്റ്റൈൽബിൻ,അഭിനന്ദ്, രഞ്ജു സി ബിനോയി എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി നിഖിൽകുമാർ സ്വാഗതവും പി ആർ രാഹുൽ നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *