ബാവലി കാട്ടുപാേത്ത് വേട്ട; വാവ ഷൗക്കത്തും സംഘവും നാട് വിട്ടതായി സൂചന; ഇതിന് പിന്നിൽ പ്രമുഖരോ …???


Ad
ബാവലി കാട്ടുപാേത്ത് വേട്ട; 

വാവ ഷൗക്കത്തും സംഘവും നാട് വിട്ടതായി സൂചന; ഇതിന് പിന്നിൽ പ്രമുഖരോ …???
റിപ്പോർട്ട് : അങ്കിത വേണുഗോപാൽ
മാനന്തവാടി: ബാവലിയിൽ എട്ട് ക്വിൻ്റലോളം വരുന്ന കാട്ടുപോത്തിനെ വെടിവെച്ച് കാെന്ന കേസിലെ എട്ടംഗ സംഘത്തിലെ ബാക്കിയുള്ള ഏഴു പേരുടെ വിവരങ്ങൾ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ചെങ്കിലും പ്രതികളെ പിടികൂടാൻ കഴിയാതെ വനംവകുപ്പ് ഉദ്യോഗസ്ഥർ വലയുകയാണ്. എട്ടംഗ സംഘത്തിലെ ഒരാളെ മാത്രമാണ് ഇതുവരെ പിടിക്കാൻ സാധിച്ചത്. ബാക്കിയുള്ള 7 പേരെ കുറിച്ച് വിവരം ലഭിച്ചെങ്കിലും ഇവരെ പിടിക്കാൻ ഇതുവരെ ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടില്ല. അന്വേഷണം ശക്തമാണെങ്കിലും ഇവർ എവിടെയാണെന്നുള്ള വിവരം ഇതുവരെ ലഭ്യമായിട്ടില്ല. വേട്ടക്കിടെ പിടിയിലായ കുപ്പാടിത്തറ നടമ്മൽ തിരുവങ്ങാടൻ മൊയ്തുവിൻ്റെ മൊഴിയിൽ നിന്നാണ് ഒപ്പം വന്ന സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. വാവ എന്ന് വിളിക്കുന്ന ഷൗക്കത്ത്, ആഷിഖ്, സിദ്ധീഖ്, അയ്യൂബ്, അനസ്, കുഞ്ഞാവ തുടങ്ങിയവരടങ്ങിയ സംഘമാണ് വേട്ടക്കായി എത്തിയത്.
പ്രതികൾ പടിഞ്ഞാറത്തറ, കുപ്പാടിത്തറ നിവാസികളാണ്. ഇവരെയാണ് ഇപ്പോൾ പിടിക്കാൻ സാധിക്കാത്തത്. ഇവരുടെ നേത്യത്വത്തിൽ മുൻപും വേട്ട നടന്നിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്. ഇവർ സഞ്ചരിക്കാൻ ഉയോഗിച്ച വാഹനങ്ങൾ പുതുശ്ശേരികടവിലെ ഒരു വീട്ടിൽനിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. വാഹനത്തിന്റെ ഉടമയെയും കണ്ടെത്തിയിട്ടുണ്ട്.
ബാവലി 58 ാം മൈയിലിലാണ് റോഡരികിൽ എട്ട് വയസ് പ്രായമുള്ള കാട്ട്പോത്തിനെ വെടിവെച്ച് കൊന്നത്. ജില്ലയിലെ പ്രമുഖരുടെ വീട്ടിൽ ഇറച്ചി വിൽപ്പന നടത്തിയെന്നും ഇപ്പോൾ സൂചനയുണ്ട്.
സംഭവം നടന്ന് മൂന്നാഴ്ച കഴിഞ്ഞെങ്കിലും ഇതുവരെ യാതൊരുവിധ പുരോഗതിയും കേസിൽ ഉണ്ടായിട്ടില്ല എന്നുള്ളതും വാസ്തവമാണ്. കേസിൽ ഉദ്യോഗസ്ഥർ അനാസ്ഥ കാണിക്കുകയാണോ എന്നുള്ളതും സംശയത്തിന് വഴിവെക്കുന്നുണ്ട്. ഇതിന്റെ പുറകിൽ പ്രമുഖർ അടക്കമുള്ളവർ ഉണ്ടോ എന്ന സംശയവും മുറുകുകയാണ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *