August 29, 2026

ഒളിമ്പിക്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്

0
IMG-20210724-WA0041.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഒളിമ്പിക്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്

കൽപ്പറ്റ : ടോക്കിയോ ഓളിമ്പിക്സിന് ഐക്യദാർഢ്യവുമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി, മെമ്പർ അസീസ് വാളാടിന് ഐക്യദാർഢ്യ പ്രതീകം കൈമാറി. 
'ഒളിമ്പിക്സിൻ്റെ ഭാഗ്യചിഹ്നം” മിറൈടോവ ” തെളിയുമ്പോൾ തെളിച്ചമുള്ള പുലരി പ്രസരിക്കുമെന്നും ഒളിമ്പിക്സിൻ്റെ സന്ദേശം കോവിഡ് മഹാമാരി കാലത്ത് ജനമനസ്സുകളിൽ പ്രതീക്ഷയുടെ പൊൻവെളിച്ചം പര്യാപ്തമാകുമെന്ന് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ജസ്റ്റിൻ ബേബി വ്യക്തമാക്കി. 
9 മലയാളി താരങ്ങൾ ഉൾപ്പെടുന്ന 127 അംഗ ഇന്ത്യൻ സംഘത്തിന് ടോക്യോ ഒളിമ്പിക്സിൽ മികച്ച നേട്ടമുണ്ടാക്കാൻ കഴിയട്ടെയെന്ന് ബ്ലോക്ക് പഞ്ചായത്ത് ആശംസിച്ചു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി വിജോൾ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി കല്യാണി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോയ്സി ഷാജി, മെമ്പർമാരായ ഇന്ദിരാ പ്രേമചന്ദ്രൻ,രമ്യ താരേഷ്, പി ബാലൻ, മെഡിക്കൽ ഓഫീസർമാരായ ഡോ.നീതു ചന്ദ്രൻ, ഡോ സാവൻ സാറ എന്നിവർ പങ്കാളികളായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *