August 29, 2026

വൈത്തിരി താലൂക്കാശുപത്രിക്ക് റെഡ്ക്രോസ് സൊസൈറ്റി ഓക്സിജൻ കോൺസൻ്റെറേറ്ററുകൾ നൽകി

0
IMG-20210724-WA0042.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി താലൂക്കാശുപത്രിക്ക് റെഡ്ക്രോസ് സൊസൈറ്റി ഓക്സിജൻ കോൺസൻ്റെറേറ്ററുകൾ നൽകി

വൈത്തിരി: കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി വയനാട് ജില്ലാ ബ്രാഞ്ച് സംസ്ഥാന ഓഫീസിൽ നിന്നും ലഭിച്ച ഓക്സിജൻ കോൺസൻ്റെ റേറ്ററുകൾ, മാസ്കുകൾ, ഗൗണുകൾ ,എന്നിവ വൈത്തിരി താലൂക്ക് ആശുപത്രിക്ക് കൈമാറി. വൈത്തിരി വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നസീമ ടീച്ചർ, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി വിജേഷ് എന്നിവർ ചേർന്ന് വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഷെറിൻ ജോസഫ് സേവ്യറിന് കൈമാറി കൊണ്ട് ഉത്ഘാടം ചെയ്തു. റെഡ് ക്രോസ് താലൂക്ക് ഇൻ-ചാർജ് എ.പി ശിവദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ റെഡ് ക്രോസ് ജില്ലാ അഡ്മിനിസ്ട്രേറ്റർ ഉണ്ണികൃഷ്ണൻ .എസ്സ് സ്വാഗതവും സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു. വാർഡ് മെമ്പർ ജിനിഷ വ്യാപാരി വ്യവസായി ഏകോപന സമിതി വൈത്തിരി യൂണിറ്റ് പ്രസിഡണ്ട് സി.വി.വർഗ്ഗീസ്, ജനറൽ സെക്രട്ടറി നിസാർ ദിൽവേ, വുമൺസ് വോയിസ് ദേശീയ സെക്രട്ടറി സുലോചന രാമകൃഷ്ണൻ, ഷാജി പോൾ ,അബ്ദുൾ സമദ് പച്ചിലക്കാട്, എന്നിവർ ആശംസകൾ അർപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *