April 25, 2024

മലിന ജലം; ദുരിതത്തിലായി കച്ചവടക്കാർ

0
മലിന ജലം; ദുരിതത്തിലായി കച്ചവടക്കാർ 

സുല്‍ത്താന്‍ ബത്തേരി; ബത്തേരി സ്റ്റേഡിയം റോഡില്‍ നഗരസഭയുടെ അധീനതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കടകളിലേക്ക് മലിന ജലം ഒഴുകുന്നത് കടക്കാരെ പ്രയാസ പെടുത്തുന്നു.സമീപത്തെ ഡ്രൈനേജ് നിര്‍മ്മാണത്തിലെ അപാകതയാണ് മലിന ജലം കയറാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. അസംപ്ഷന്‍ ജംഗ്ഷനിലെ വണ്‍വേ റോഡില്‍ നിന്നും സ്റ്റേഡിയത്തിലേക്ക് പോകുന്ന പാതയ്ക്ക് സമീപത്തുള്ള സ്ഥാപനങ്ങളിലാണ് ഡ്രൈനേജില്‍ നിന്നുള്ള മലിനജലം ഒഴുകിയെത്തുന്നത്. ഇവിടെ മുനിസിപാലിറ്റിയുടെ കെട്ടിടത്തിലെ 11 മുറികളിലേക്കാണ് ഇത്തരത്തില്‍ മലിന ജലം ഒഴുകിയെത്തുന്നത്. ഇതോടെ കച്ചവട സ്ഥാപനങ്ങള്‍ തുറക്കാന്‍ പോലും സ്ഥാപന നടത്തിപ്പുകാര്‍ക്ക് ആകുന്നില്ല. ഇതോടെ നിരവധിസ്ഥാപനങ്ങള്‍ അടച്ചുകഴിഞ്ഞു. മുറികളില്‍ മലിന ജലം കെട്ടിനില്‍ക്കുകയാണ്. മഴപെയ്യുന്ന സമയങ്ങളില്‍ ഡ്രൈനേജില്‍ നിന്നും മലിനജലം കടകളിലേക്ക് കൂടുതലായി ഒഴുകിയെത്തു. ഇതിനു തടയിടാന്‍ താല്‍ക്കാലികമായി സ്ഥാപനനടത്തിപ്പുകാര്‍ ചെറിയ തടയിണകള്‍ സ്ഥാപനങ്ങള്‍ക്കുമുന്നില്‍ നിര്‍മ്മിച്ചാണ് അല്‍പമെങ്കിലും മലിനജലത്തെ പ്രതിരോധിക്കുന്നത്. മലിനജലത്തില്‍ നിന്നുള്ള ദുര്‍ഗന്ധവും, കൊതുകുശല്യവും തുറക്കുന്ന സ്ഥാപനങ്ങളിലേക്ക് ആളുകളും എത്തുന്നില്ല. സ്റ്റേഡിയം റോഡ് ആരംഭിക്കുന്ന റഹിം മെമ്മോറിയല്‍ റോഡില്‍ നിര്‍മ്മിച്ച ഡ്രൈനേജിലെ അപാകതയാണ് മലിനജലം സ്ഥാപനങ്ങളിലേക്ക് എത്താന്‍ കാരണമെന്നാണ് സ്ഥാപന ഉടമകള്‍ പറയുന്നത്. പ്രശ്നം അധികൃതരെ അറിയിച്ചിട്ടും നടപടിയില്ലന്നുമാണ് കച്ചവടക്കാർ പറയുന്നത് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *