October 13, 2026

മരുന്ന് വാങ്ങാൻ പുറത്തിറങ്ങിയാൽ അടിച്ചോടിക്കും.. അനധിക്യത ടർഫ് ഫുട്ബോൾ കളിക്ക് മൗനസമ്മതവും !

0
IMG-20210724-WA0044.jpg
By ന്യൂസ് വയനാട് ബ്യൂറോ
മരുന്ന് വാങ്ങാൻ പുറത്തിറങ്ങിയാൽ അടിച്ചോടിക്കും..
അനധിക്യത ടർഫ് ഫുട്ബോൾ കളിക്ക്  മൗനസമ്മതവും !
സ്വന്തം ലേഖിക 
മാനന്തവാടി: അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവരെ അടിച്ചോടിക്കുന്ന മാനന്തവാടിയിൽ നിയന്ത്രണങ്ങൾ പാലിക്കാതെ നടക്കുന്ന കായിക മത്സരം കണ്ടില്ലെന്ന് നടക്കുന്നു. മാനന്തവാടി വള്ളിയൂർക്കാവ് റോഡിലെ ടർഫ് കോർട്ടിലാണ് കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ ഫുട്ബോൾ കളി നടക്കുന്നത്. വൈകുന്നേരം തുടങ്ങി നേരം പുലരും വരെയാണ് ഇൻഡോർ സ്‌റ്റേഡിയത്തിൽ ടൂർണമെൻ്റ് പോലെ ഗെയിം നടക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിനേനെ നൂറ് കണക്കിന് ആളുകൾ വന്നു പോകുന്നുണ്ട്. മുമ്പ് നഗരസഭ ചട്ടങ്ങൾ ലംഘിച്ചതിന് നടപടി നേരിട്ട ഈ ടർഫ് കോർട്ട് നടത്തിപ്പുകാർ പിഴ അടച്ചിരുന്നു. സി. കാറ്റഗറിയിൽ പെടുന്നയിടങ്ങളിൽ ഇൻഡോർ ടർഫ് കായിക ഇനങ്ങൾ പാടില്ലെന്നാണ് ജില്ല കല്ലക്ടറുടെ ഉത്തരവ്. പകൽ സമയത്ത് സർവീസ് നടത്തി യാത്രക്കാരെ പെരുവഴിയിലിറക്കിയ മാനന്തവാടി പോലിസ് ഇവിടെ നടക്കുന്ന നിയമ വിരുദ്ധ കായികയിനം കണ്ടില്ലെന്ന് നടക്കുകയാണന്ന് ആരോപണം ഉയർന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *