ബാറുകളുടെ സമയക്രമത്തിൽ മാറ്റം
ബാറുകളുടെ സമയക്രമത്തിൽ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്. രാവിലെ 9 മുതൽ രാത്രി 7 വരെ തുറന്ന് പ്രവർത്തിക്കാനാണ് അനുമതി. ബിയർ, വെെൻ പാർലറുകൾക്കും ഇത് ബാധകമാണ്. നേരത്തെ രാവിലെ 11 മുതലാണ് ബാറുകൾക്ക് അനുമതി കാെടുത്തിരുന്നത്. ബാറുകളിൽ തിരക്ക് വർധിക്കുന്നതായുള്ള എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് തീരുമാനം. വാരാന്ത്യ ലാേക്ഡൗൺ ആയതിനാൽ ഇന്നും നാളെയും ബാറുകൾ തുറന്ന് പ്രവർത്തിക്കില്ല.
Leave a Reply