May 14, 2026

മഠത്തിന് മുമ്പില്‍ നിരാഹാര സമരവുമായി സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍

0
lucy-kalappura.jpg
By ന്യൂസ് വയനാട് ബ്യൂറോ
മഠത്തിന് മുമ്പില്‍ നിരാഹാര സമരവുമായി സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍

മാനന്തവാടി: താമസിക്കുന്ന മുറിയിലെ വൈദ്യുതി തടസ്സപ്പെടുത്തിയത് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ലൂസി കളപ്പുരക്കല്‍ കാരക്കാമല എഫ് സി സി കോണ്‍വെന്റിന് മുമ്പില്‍ നിരാഹാര സമരമാരംഭിച്ചു. കോണ്‍വെന്റിലെ ലൂസിയുടെ മുറിയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയെന്ന ഉദ്ദേശത്തോടെ കോണ്‍വെന്റിലെ അന്തേവാസികള്‍ സ്വിച്ച്‌ബോര്‍ഡ് തകര്‍ത്തുവെന്നും ഇത് പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഇവര്‍ വെള്ളിയാഴ്ച വെള്ളമുണ്ട പോലീസില്‍ പരാതി നല്‍കിയിരുന്നു. യാതൊരു നടപടികളുമുണ്ടാവാത്തതിനെ തുടര്‍ന്ന് ഇന്നലെ പോലീസ് സ്‌റ്റേഷനില്‍ നേരിട്ട് ചെന്ന് പരാതി പറഞ്ഞെങ്കിലും വൈകുന്നേരമായിട്ടും പരിഹാരമുണ്ടാവാത്തതിനെ തുടര്‍ന്നാണ് സമരമെന്ന് സിസ്റ്ററ്റര്‍ ലൂസി പറഞ്ഞു. കോണ്‍വെന്റില്‍ നിന്നും നിരന്തരം പല വിധത്തിലുള്ള പീഢനങ്ങള്‍ തുടരുകയാണ്. അസഭ്യവാക്കുകളും കുത്തുവാക്കുകളും പ്രയോഗിക്കുമ്പോഴും എല്ലാം സഹിച്ചാണ് ഇവിടെ താമസിക്കുന്നത്. തനിക്ക് കൂടി അവകാശപ്പെട്ട കാര്യങ്ങള്‍ നിഷേധിക്കുകയാണ്. പരിഹാരമുണ്ടാവുന്നത് വരെ സമരമിരിക്കുമെന്നും അവര്‍ പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *