കണിയാമ്പറ്റ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ചാന്ദ്രദിനം ആഘോഷിച്ചു


Ad
കണിയാമ്പറ്റ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ചാന്ദ്രദിനം ആഘോഷിച്ചു

കണിയാമ്പറ്റ : കണിയാമ്പറ്റ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ സോഷ്യൽ – സയൻസ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ചന്ദ്ര ദിനാചരണം സംഘടിപ്പിച്ചു. ചാന്ദ്രദിനാചരണത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം ദേശീയ അധ്യാപക അവാർഡ് ജേതാവ് സി.കെ.പവിത്രൻ നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ടി. ബാബു അധ്യക്ഷത വഹിച്ചു. മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ ഡോ.പി.ശിവപ്രസാദ് ചാന്ദ്രദിന സന്ദേശം നൽകി. സീനിയർ അസിസ്റ്റൻറ് കെ.ജി.ഷാജി, പി.ഉണ്ണികൃഷ്ണൻ, ഹരീഷ് കുമാർ പി.കെ, എൻ.അബ്ദുൾ ഗഫൂർ, ജിജോ കെ.പി, നിഷ വടക്കേടത്ത്, ലേഖ എം.കെ, ബിന്ദു.എം, അമൽഡ ജോസഫ്, ഖദീജ സാമ്രിൻ, ചിൻമയാനന്ദ് തുടങ്ങിയവർ സംസാരിച്ചു. ചാന്ദ്രദിനത്തോടനുബന്ധിച്ച് ഗൂഗിൾ ഫോമിൽ കുട്ടികൾക്കായി ഓൺലൈൻ ക്വിസ് മത്സരവും സംഘടിപ്പിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *