May 14, 2026

വൻമരം കടപുഴകി വീണു; രാത്രിയായതിനാൽ വൻ ദുരന്തം ഒഴിവായി

0
IMG-20210725-WA0036.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൻമരം കടപുഴകി വീണു; രാത്രിയായതിനാൽ വൻ ദുരന്തം ഒഴിവായി

സുൽത്താൻ ബത്തേരി പാട്ടവയൽ റോഡിൽ ഇന്നലെ രാത്രി പത്രണ്ട് മണിയോടെ വൻമരം കടപുഴകി വീണു. രാത്രിയായതിനാൽ വൻ ദുരന്തം ഒഴിവായി. നമ്പിക്കൊല്ലി ക്ഷേത്രത്തിന് മുൻഭാഗത്താണ് മരം വീണ് റോഡ് തടസപ്പെട്ടത്. സുൽത്താൻ ബത്തേരി അഗ്നിരക്ഷാ സേനാംഗങ്ങളാണ് മരം മുറിച്ച് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചത്. സീനിയർ ഫയർ ഓഫീസർ ഐ. ജോസഫ് നേതൃത്വം നൽകി. ഫയർ ഓഫീസർമാരായ സർവ്വശ്രീ. സി.കെ. നിസാർ, എ.ബി.സതീഷ് , ബേസിൽ സി.ജോസ് , സുജയ്ശങ്കർ ഹോംഗാർഡ് വി.സി.തോമസ് തുടങ്ങിയവർ നേതൃത്വം നൽകി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *