തുർക്കി പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണ പ്രവർത്തിയിലെ സ്തംഭനാവസ്ഥ പരിഹരിക്കാൻ ശ്രമിക്കും: ടി സിദ്ദിഖ് എം എൽ എ


Ad
തുർക്കി പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണ പ്രവർത്തിയിലെ സ്തംഭനാവസ്ഥ പരിഹരിക്കാൻ ശ്രമിക്കും: ടി സിദ്ദിഖ് എം എൽ എ

കൽപ്പറ്റ: തുർക്കി പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണ പ്രവൃത്തി ഏഴുവർഷമായി സ്തംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ: ടി സിദ്ദിഖ് പ്രദേശം സന്ദർശിക്കുകയും വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി കൊണ്ട് പരിഹാരം കാണാനുള്ള നടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. കൽപ്പറ്റ ടൗണിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുമ്പോൾ മിനി ബൈപാസ് ആയി ഉപയോഗിക്കപ്പെടാവുന്ന പ്രാധാന്യമുള്ളതായിരിക്കുന്ന റോഡാണ് തുർക്കി പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണ സ്തംഭനാവസ്ഥ മൂലം ഗതാഗത യോഗ്യമല്ലാത്ത രീതിയിൽ കിടക്കുന്നത് എന്ന് അദ്ദേഹം വിലയിരുത്തി. കൽപ്പറ്റ ടൗണിൽ നിന്നും തുർക്കി, കൈതകൊല്ലി, അഡ്‌ലൈഡ്, ചുണ്ടപ്പാടി പ്രദേശങ്ങളിലെ നൂറുകണക്കിന് ആളുകൾക്ക് യാത്രാസൗകര്യം ഉറപ്പാക്കുന്നതും കൽപ്പറ്റയിൽ നിന്നും വെള്ളാരംകുന്ന് ഹൈവേയിലേക്ക് മിനി ബൈപാസ് ആയി ഉപയോഗിക്കാവുന്നതുമായ പ്രസ്തുത റോഡ് നിർമാണ പ്രവർത്തികൾ പൂർത്തീകരിച്ച് പെട്ടെന്ന് ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കെ പി സി സി നിർവാഹക സമിതി അംഗം പി പി ആലി, ഡി സി സി ജനറൽ സെക്രട്ടറി സി ജയപ്രസാദ് , മണ്ഡലം പ്രസിഡന്റ് കെ കെ രാജേന്ദ്രൻ, ഇ സുനീർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *