March 19, 2024

സ്ത്രീ സുരക്ഷ ക്യാമ്പയിന് തുടക്കമായി

0
Img 20210726 Wa0026.jpg
സ്ത്രീ സുരക്ഷ ക്യാമ്പയിന് തുടക്കമായി

മാനന്തവാടി: സ്ത്രീ സുരക്ഷ, ലിംഗസമത്വം, സ്ത്രീധന വിരുദ്ധ പ്രചരണം എന്നിവ സംബന്ധിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കാനുദ്ദേശിച്ച് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച 'കനൽ' പദ്ധതിയുടെ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് മാനന്തവാടിയിൽ തുടക്കമായി. പ്രതിസന്ധികൾ നേരിടുന്നവർക്ക് സേവനങ്ങൾ ലഭ്യമാക്കാനുള്ള 'സംവിധാനങ്ങൾ ,ആവശ്യമായ നിയമ സഹായം,, കൗൺസിലിങ്ങ് എന്നിവ നൽകുക തുടങ്ങിയ പരിപാടികളാണ് കനൽ പദ്ധതിയിലൂടെ നടപ്പാക്കുന്നത്.ഇവ സംബന്ധിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനു വേണ്ടി വിവിധ സർക്കാർ ഓഫീസുകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പോസ്റ്റർ പ്രചരണം നടത്തും.

മാനന്തവാടി പോലീസ് സ്റ്റേഷൻ, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിൽ നടന്ന പോസ്റ്റർ പ്രചരണം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ.വി.വി ജോൾ, സി.ഡി.പി.ഒ.ജയശ്രീ തുടങ്ങിയവർ സംബന്ധിച്ചു. 
മാനന്തവാടി പോലീസ് സ്റ്റേഷനിൽ നടന്ന പരിപാടിയിൽ സർക്കിൾ ഇൻസ്പെക്ടർ അബ്ദുൾകരീം, സബ്ബ് ഇൻസ്പെക്ടർമാരായ റോയ്.പി.സി. ബിജു ആൻ്റണി, രാജീവൻ, സിവിൽ പോലീസ് ഓഫീസർമാരായ എൻ.ബഷീർ, എ.ഷൈല, അജീഷ എന്നിവർ സന്നിഹിതരായി.മാനന്തവാടി താലൂക്ക് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച ചടങ്ങിൽ തഹസിൽദാർ [ ലാൻ്റ് അക്വിസിഷൻ] എം.ജെ. അഗസ്റ്റിൻ,
ഡെപ്യൂട്ടി തഹസിൽദാർമാരായ പി.യു.സി താരനിഗേഷ്, എസ്.ബിജു, രതീഷ് തുടങ്ങിയവരും സംബന്ധിച്ചു.
മുഴുവൻ സർക്കാർ ഓഫീസുകളിലും വിദ്യായങ്ങളിലും സമാന രീതിയിൽ പോസ്റ്റർ ക്യാമ്പയിൻ നടത്തും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *