ഓണ്‍ലൈന്‍ പഠനത്തിന് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി


Ad
ഓണ്‍ലൈന്‍ പഠനത്തിന് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി
പനമരം : എടത്തില്‍ പട്ടികവര്‍ഗ കോളനിയിലെ ഓണ്‍ലൈന്‍ പഠന കേന്ദ്രത്തിലേക്ക് കോഴിക്കോട് സ്വദേശികളായ ഇ.അക്ഷയ് ജോയ്, ഹരികൃഷ്ണന്‍ എന്നിവരും സുഹൃത്തുക്കളും ചേര്‍ന്ന് അഞ്ച് മൊബൈല്‍ ഫോണുകളും ബുക്കുകള്‍ ഉള്‍പ്പെടെയുളള പഠന സാമഗ്രികളും നല്‍കി. ജില്ലയിലെ ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത കുട്ടികള്‍ക്ക് ഇന്‍സ്റ്റഗ്രം വയനാടന്‍ വളണ്ടിയേര്‍സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ 100 സ്മാര്‍ട്ട് ഫോണുകള്‍ നല്‍കുന്ന ക്യാമ്പയിന്റെ ഭാഗമായിട്ടാണ് ഫോണുകള്‍ കൈമാറിയത്. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലയിലിന്റെ സാന്നിധ്യത്തില്‍ എ.ഡി.എം എന്‍.ഐ ഷാജു പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങി. കൂട്ടായ്മ അംഗങ്ങളായ അഭിഷേക്, സിറാജ്, ഷിയോണ്, പ്രണവ് എന്നിവരും സന്നിഹിതരായിരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *