ജീവനക്കാരോടുള്ള വഞ്ചന തുടർക്കഥയാക്കി ഇടതു സർക്കാർ: കേരള എൻ.ജി.ഒ അസോസിയേഷൻ


Ad
ജീവനക്കാരോടുള്ള വഞ്ചന തുടർക്കഥയാക്കി ഇടതു സർക്കാർ: കേരള എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: തുടർ ഭരണത്തിലും ജീവനക്കാരോടുള്ള വഞ്ചനാപരമായ നിലപാട് ഇടതു സർക്കാർ തുടരുകയാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ച നടപടി ആറു മാസത്തേക്ക് കൂടി നീട്ടി ഉത്തരവിറക്കിയിരിക്കുകയാണ്. മന്ത്രിമാർ ഉൾപ്പെടെ സർക്കാർ നോമിനികളായ ഇടതുപക്ഷക്കാർ അഴിമതിയും ധൂർത്തും ഒരു വശത്ത് നടത്തുമ്പോഴാണ് മറുവശത്ത് ജീവനക്കാരെ ദ്രോഹിക്കുന്ന നയപരിപാടികൾ നടപ്പിലാക്കുന്നത്. 
ജീവനക്കാർക്ക് സറണ്ടർ ആനുകൂല്യം നിഷേധിക്കപ്പെട്ടിട്ട് രണ്ടു വർഷമാവുകയാണ്. പൊതു സമൂഹത്തിൽ ജീവനക്കാരെ മോശക്കാരും ശത്രുക്കളുമാക്കി ചിത്രീകരിച്ച് അവകാശങ്ങൾ കവർന്നെടുക്കുകയാണ്. സർക്കാരിൻ്റെ ധൂർത്ത് കുറച്ച് പൊതുസമൂഹത്തിന് സഹായകരമാകുന്ന നടപടികളിലൂടെ അവരെ സംരക്ഷിക്കുവാനാണ് തയാറാകേണ്ടതെന്നും കളക്ടറേറ്റിൽ എൻ.ജി.ഒ അസോസിയേഷൻ നടത്തിയ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് പറഞ്ഞു.
മാനന്തവാടി താലൂക്ക് ഓഫീസിനു മുന്നിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം എൻ.ജെ ഷിബു ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ കെ.ടി ഷാജി, ലൈജു ചാക്കോ, ഗ്ലോറിൻ സെക്വീര, ബൈജു എം.എ, അഭിജിത്ത് സി.ആർ, സിനീഷ് ജോസഫ്, ജയൻ ഇ.വി, റോബിൻസൺ ദേവസ്സി, അബ്ദുൾ ഗഫൂർ, ബിജു ജോസഫ്, പ്രതീപ പി, ശരത് വി.എസ്, സതീശൻ കെ.ജി, റജീസ് കെ.തോമസ് തുടങ്ങിയവർ സംസാരിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *