April 20, 2024

ബാര്‍ബര്‍ തൊഴിലാളികള്‍ കലക്ടറേറ്റിന് മുന്നില്‍ നില്‍പ്പ് സമരം നടത്തി

0
F263ee61 7dd9 4920 80b0 548419f2592b.jpg
ബാര്‍ബര്‍ തൊഴിലാളികള്‍ കലക്ടറേറ്റിന് മുന്നില്‍ നില്‍പ്പ് സമരം നടത്തി

കല്‍പ്പറ്റ: കേരള സ്‌റ്റേറ്റ് ബാര്‍ബര്‍ ആന്റ് ബ്യൂട്ടിഷ്യന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ കലക്ടറേറ്റിന് മുന്നില്‍ നില്‍പ്പ് സമരം നടത്തി. മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വാക്‌സിന്‍ നല്‍കുക, ബാര്‍ബര്‍ തൊഴിലാളികള്‍ക്ക് ദുരിതം മറികടക്കുന്നതിന് അടിയന്തിര സാമ്പത്തിക പാക്കേജ് അനുവദിക്കുക, സര്‍ക്കാര്‍ ക്ഷേമനിധിയില്‍ നിന്നും പ്രഖ്യാപിച്ച ധനസഹായം ഉടന്‍ വിതരണം ചെയ്യുക, ക്ഷേമനിധിയില്‍ ചേരാത്തവര്‍ക്കും ധനസഹായം നല്‍കുക, അശാസ്ത്രീയമായ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് സര്‍ക്കാര്‍ പുന:പരിശോധനക്ക് വിധേയമാക്കുക, വാടക, കറന്റ് ചാര്‍ജ്ജ്, വെള്ളക്കരം എന്നിവ ഒഴിവാക്കാനുള്ള സര്‍ക്കാര്‍ നിയമം കൊണ്ടുവരിക, ബേങ്ക് വായ്പയുടെ പിഴ, പലിശ എന്നിവ ഒഴിവാക്കുക, വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുക, സഹകരണ ബേങ്ക് വഴി പലിശരഹിത വായ്പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തിയത്. നില്‍പ്പ് സമരം സംസ്ഥാന കമ്മിറ്റിയംഗം എ എം എസ് അലവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. വി പി പ്രേം പ്രകാശ്, കെ വിനോദ്, സി എം രാജന്‍, കെ റഷീദ്, എസ് അഷ്‌റഫ്, ടി എസ് പ്രഭാകരന്‍ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *