കൊളവള്ളിയിലെ ഗോത്രകര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ അനുമതി നല്‍കണം: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ വനംമന്ത്രിക്ക് കത്ത് നല്‍കി


Ad
കൊളവള്ളിയിലെ ഗോത്രകര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ അനുമതി നല്‍കണം: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ വനംമന്ത്രിക്ക് കത്ത് നല്‍കി

പുല്‍പ്പള്ളി: കൊളവള്ളിപ്പാടത്ത് ഗോത്രകര്‍ഷകര്‍ക്ക് നെല്‍കൃഷി ചെയ്യാന്‍ കേന്ദ്ര വനാവകാശ നിയമപ്രകാരം അനുമതി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ വനംമന്ത്രി എ കെ ശശീന്ദ്രന് കത്ത് നല്‍കി. ബത്തേരി നിയോജകമണ്ഡലത്തിലെ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ കൊളവള്ളിയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ കാലാകാലങ്ങളായി നെല്‍കൃഷി ചെയ്തുവരികയായിരുന്നു. പരമ്പരാഗതമായി തുടരുന്ന ഇവരുടെ കൃഷി തടസപ്പെടുത്തുന്ന പ്രവര്‍ത്തനമാണ് വനംവകുപ്പ് ചെയ്യുന്നതെന്ന് എം എല്‍ എ കത്തില്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ട് കൃഷി ചെയ്യാന്‍ അനുമതി നല്‍കണമെന്നും അദ്ദേഹം മന്ത്രിയെ നേരില്‍കണ്ട് അഭ്യര്‍ത്ഥിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *