July 14, 2026

സെക്കന്റ്‌ ഡോസ് കൊവാക്‌സിന് പകരം കോവിഷീൽഡ് കുത്തി വെച്ചതായി പരാതി

0
20210728_094948.jpg
By ന്യൂസ് വയനാട് ബ്യൂറോ
സെക്കന്റ്‌ ഡോസ് കൊവാക്‌സിന് പകരം കോവിഷീൽഡ് കുത്തി വെച്ചതായി പരാതി

മാനന്തവാടി: വയോധികന് രണ്ടാം ഡോസ് കൊവാക്സീന് പകരം കൊവിഷീൽഡ് കുത്തിവെച്ചതായി പരാതി. വയനാട് മാനന്തവാടിയിൽ ആദ്യ ഡോസ് കൊവാക്സീൻ സ്വീകരിച്ച വയോധികന് രണ്ടാം ഡോസ് സ്വീകരിക്കാനെത്തിയപ്പോൾ കൊവീഷീൽഡ്‌ വാക്സീൻ കുത്തിവെച്ചതായി പരാതി. കണിയാരം പാലാക്കുളി തെക്കേക്കര വീട്ടിൽ മാനുവൽ മത്തായിക്കാണ് വാക്സീൻ മാറിക്കുത്തിയതെന്നാണ് പരാതി.
ജൂൺ 10ന് കുറുക്കൻമൂല പിഎച്ച്സിയിൽ നിന്നാണ് മാനുവൽ ആദ്യ ഡോസ് കോവാക്സീൻ സ്വീകരിച്ചത്. എന്നാൽ ജൂലൈ 23 ന് കണിയാരം പള്ളിയിൽ വെച്ച് നടന്ന ക്യാമ്പിൽ രണ്ടാം ഡോസ് വാക്സീൻ സ്വീകരിക്കാനെത്തിയപ്പോളാണ് ആദ്യ ഡോസ് എന്ന പേരിൽ കോവിഷീൽഡ്‌ വാക്സീൻ കുത്തിവെച്ചത്. സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് വാക്സീൻ മാറിക്കുത്തിയ വിവരം അറിയുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *