April 27, 2024

ഹോപ് പദ്ധതിയുടെ കീഴിൽ എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച വിദ്യാർഥികളെ ആദരിച്ചു

0
Img 20210728 Wa0016.jpg
ഹോപ് പദ്ധതിയുടെ കീഴിൽ എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച വിദ്യാർഥികളെ  ആദരിച്ചു
കൽപ്പറ്റ: പോലീസ് വകുപ്പിന്റെ ജനമൈത്രി പ്രവർത്തനങ്ങളുടെ ഭാഗമായ ഹോപ്പ് പദ്ധതിയുടെ കീഴിൽ ഈ കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ വയനാട് ജില്ലയിലെ  വിവിധ പഠനകേന്ദ്രങ്ങളിൽ നിന്ന്
 എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ചവരെ ആദരിച്ചു. കൽപ്പറ്റ പോലീസ് സ്റ്റേഷൻ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ വെച്ചാണ്  ആദരിച്ചത്.  പരിപാടിയിൽ    അജിത്കുമാർ ഐപിഎസ്  മുഖ്യഥിതിയായിരുന്നു.   ഇൻസ്പെക്ടർ ഓഫ് പോലീസ് പ്രമോദ് കുമാർ അധ്യക്ഷനായിരുന്നു ORC ട്രെയിനർ  ടി ജെ ജോസഫ്, HPOE ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ ഷാജൻ, രക്ഷിതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. തുടർപഠനം മുടങ്ങിയ വിദ്യാർത്ഥികളെ മുൻനിരയിൽ കൊണ്ടുവരാൻ എല്ലാവിധ സഹായങ്ങളും നൽകാൻ  പോലീസ് വകുപ്പ് തയ്യാറാണെന്നും  അജിത്കുമാർ ഐപിഎസ് പറഞ്ഞു 
പോലീസ് വകുപ്പിന്റെ ജനമൈത്രി പ്രവർത്തനങ്ങളുടെ ഭാഗമായ ഹോപ്പ് പദ്ധതിയുടെ കീഴിൽ ഈ കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ വയനാട് ജില്ലയിൽ വിവിധ പഠനകേന്ദ്രങ്ങളിൽ നിന്ന് പരിശീലനം നേടിയ 114 വിദ്യാർഥികളിൽ 87 വിദ്യാർഥികൾ ഉന്നതപഠനത്തിന് യോഗ്യത നേടി. 5 പേർ മാത്രമാണ് D പ്ലസ് ഗ്രേഡ് നേടാൻ കഴിയാതെ വന്നിട്ടുള്ളത് . 22 കുട്ടികൾക്ക് പലകാരണങ്ങളാൽ പരീക്ഷ പൂർത്തിയാക്കാൻ കഴിയാതെ വന്നിട്ടുള്ളതുമാണ്. കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി, കാട്ടിക്കുളം, പനമരം എന്നീ സ്ഥലങ്ങളിൽ പഠനകേന്ദ്രങ്ങൾ ഒരുക്കിയാണ് കുട്ടികളെ പരിശീലിപ്പിച്ചത്. ഇരുപത്തി അഞ്ചോളം സന്നദ്ധരായ അദ്ധ്യാപകരെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഈ പദ്ധതി ജില്ലയിൽ നടപ്പാക്കിയത്. കഴിഞ്ഞവർഷവും ജില്ലയിൽ ഹോപ്പ് പദ്ധതിക്കുകീഴിൽ SSLC പരീക്ഷ എഴുതിയ കുട്ടികൾക്ക് അഭിമാനകരമായ വിജയമായിരുന്നു നേടാൻ കഴിഞ്ഞത് . ഈ വർഷവും കേരളത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഹോപ്പ് പദ്ധതിയിൽ പങ്കെടുത്തു. തുടർവിദ്യാഭ്യാസ യോഗ്യത നേടുന്നതും വയനാട് ജില്ലയിൽ ആണെന്നുള്ളത് വിദ്യാഭാസപരമായി ഏറെ പിന്നോക്കം നിൽക്കുന്ന വയനാടിന് ആശ്വാസമേകുന്നു. തുടർന്നും പത്താംക്ളാസ്സ് പരീക്ഷ എഴുതാതെ കൊഴിഞ്ഞു പോയ കുട്ടികൾക്കുവേണ്ടിയും, SAY പരീക്ഷ യിൽ പരാജയപ്പെടുന്നവർക്കും ഹോപ്പ് പദ്ധതിയിൽ ചേർന്ന് തുടർപഠനം സാധ്യമാക്കുന്നതിനു പോലീസ് വയനാട് ജില്ലയിൽ തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞുകഴിഞ്ഞതായി ജില്ലാ പോലീസ് മേധാവി ശ്രീ. അർവിന്ദ് സുകുമാർ IPS അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *