March 29, 2024

സച്ചാര്‍ ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കണം; മുസ്ലിം യൂത്ത് കോര്‍ഡിനേഷൻ പ്രതിഷേധ സംഗമങ്ങള്‍ നടത്തി

0
Img 20210729 Wa0005.jpg
സച്ചാര്‍ ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കണം; മുസ്ലിം യൂത്ത് കോര്‍ഡിനേഷൻ പ്രതിഷേധ സംഗമങ്ങള്‍ നടത്തി

കല്‍പ്പറ്റ: സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ പ്രകാരം മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിനായി ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് പദ്ധതി അട്ടിമറിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്ലിം യൂത്ത് കോര്‍ഡിനേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെങ്ങും പ്രതിഷേധ സംഗമങ്ങള്‍ നടത്തി. സച്ചാര്‍ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ പ്രത്യേകം ബോര്‍ഡ് രൂപീകരിക്കുക, മുന്നാക്ക പിന്നാക്ക സ്‌കോളര്‍ഷിപ്പുകള്‍ ഏകീകരിക്കുക, സര്‍ക്കാര്‍ സര്‍വീസില്‍ ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുസ്ലിം യൂത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിഷേധ സംഗമങ്ങള്‍ പഞ്ചായത്ത് തലങ്ങളില്‍ നടത്തിയത്.
കല്‍പ്പറ്റയില്‍ നടത്തിയ പ്രതിഷേധ സംഗമം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് എം പി നവാസ് ഉദ്ഘാടനം ചെയ്തു. സലാം പാറമ്മല്‍ അധ്യക്ഷത വഹിച്ചു. സൈതലവി സ്വലാഹി, ബഷീര്‍ ഫൈസി, ഇഖ്ബാല്‍ കല്‍പ്പറ്റ, പി പി ഷൈജല്‍, അസീസ് അമ്പിലേരി, സഫീര്‍ കല്‍പ്പറ്റ, ഷമീര്‍ കെ.പി, അജ്മല്‍, അനസ് നെടുങ്ങോട് സംസാരിച്ചു. നൗഫല്‍ കക്കയത്ത് സ്വാഗതവും അംജദ് ചാലില്‍ നന്ദിയും പറഞ്ഞു.
മുട്ടില്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം മുസ്ലിം യൂത്ത് ലീഗ് ജില്ലാ സീനിയര്‍ വൈസ് പ്രസിഡണ്ട് അഡ്വ.എ.പി.മുസ്തഫ ഉദ്ഘാടനം ചെയ്തു. ഷക്കീര്‍ കല്ലടക്കല്‍ അദ്ധ്യക്ഷത വഹിച്ചു. മുനീര്‍ വടകര സ്വാഗതം പറഞ്ഞു. ഫൈസല്‍.വി.ടി, നവാസ് തെനേരി ഷമീര്‍.ടി.എസ്, ദില്‍ഷാദ്, അബ്ദുള്‍ റസാഖ്.പി.യു, റഷീദ്.കെ, ഷബീര്‍.എന്‍.കെ, അലിമോന്‍ കൊട്ടാരം സംബന്ധിച്ചു.
മുസ്ലിം യൂത്ത് കോര്‍ഡിനേഷന്‍ എടവക പഞ്ചായത്തില്‍ നടത്തിയ പ്രതിഷേധ സംഗമം മമ്മൂട്ടി മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്തു. ശിഹാബ് എം.കെ അധ്യക്ഷത വഹിച്ചു. അഹമ്മദ് കുട്ടി ബ്രാന്‍,അബൂബക്കര്‍ മുസ്‌ലിയാര്‍,ബദറുദ്ധീന്‍,മുനീര്‍ ദാരിമി, ശിഹാബുദ്ധീന്‍ അയാത്ത്,ശിഹാബ് മുതുവോടന്‍,അസ്ഹറുദ്ധീന്‍ കല്ലായി,മുജീബ് പള്ളിക്കല്‍,ഖാദര്‍ പാണ്ടിക്കടവ് സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *