March 29, 2024

ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ വയനാടൻ സാന്നിധ്യം

0
Img 20210729 Wa0026.jpg
ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ വയനാടൻ സാന്നിധ്യം; 
മാനന്തവാടി സ്വദേശി നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത 'പക' ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ ഡിസ്കവറി വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടു

മലയാളി സംവിധായകൻ നിതിൻ ലൂക്കോസിന്റെ ചിത്രം ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ. മാനന്തവാടി അയിലമൂല സ്വദേശിയും 

പുനേ ഫിലിം ഇൻസ്റ്റിട്യൂട്ട് പൂർവ്വ വിദ്യാർത്ഥിയും, സൗണ്ട് ഡിസൈനറുമായ നിതിൻ ലൂക്കോസിന്റെ ആദ്യ സംവിധാനം പക (River of Blood) നാൽപ്പത്താറാമത് ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഡിസ്കവറി വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. വേൾഡ് പ്രിമിയറാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നവാഗത സംവിധായകരുടെ രണ്ടാം ചിത്രവുമാണ്. ഡിസ്കവറി സെക്ഷനിലാണ് പ്രദർശിപ്പിക്കുക. സൗണ്ട് ഡിസൈനർ ആയി പ്രവർത്തിച്ചു വന്ന നിതിൻ ഒട്ടേറെ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
വയനാടിന്റെ കുടിയേറ്റ ചരിത്രവും , കാലങ്ങൾ പഴക്കമുള്ള പകയുമാണ് ചിത്രത്തിന്റെ ഉള്ളടക്കം. വയനാട് തന്നെയാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയതും.
പുനേ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നും പുറത്തിറങ്ങിയ ശേഷം നിതിൻ ലൂക്കോസ് ഹോളിവുഡ് ചിത്രങ്ങളിലടക്കം 25 ചിത്രങ്ങൾക്കു മേലെ ശബ്ദ സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. തന്റെ ജന്മസ്ഥലമായ വയനാടിന്റെ ചരിത്രം ഉറങ്ങുന്ന ഒരു സ്വപ്നമായിരുന്നു എന്ന് നിതിൻ പറയുന്നു. ഒരപ്പ് എന്ന വയനാടൻ ഉൾ ഗ്രാമത്തിൽ വച്ച് ചിത്രീകരണം പൂർത്തിയാക്കിയ പക ഇന്നെത്തി നിൽക്കുന്നത് ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ്. 
ചിത്രം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് അനുരാഗ് കശ്യപും രാജ് രചകൊണ്ടയുമാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശ്രീകാന്ത് കബോത്തു . സംഗീത സംവിധാനം ഫൈസൽ അഹമ്മദ് .
ബേസിൽ പൗലോസ്, നിതിൻ ജോർജ് , വിനീതാ കോശി, അഭിലാഷ്നായർ , ജോസ് കിഴക്കൻ , അതുൽ ജോൺ , മറിയക്കുട്ടി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു
മൂത്തോൻ, ജല്ലിക്കെട്ട് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ടൊറന്റോയിൽ സെലക്ടാവുന്ന മലയാള ചിത്രമാണ് പക (River of Blood).
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *