May 14, 2026

കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മ നടത്തി

0
01.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മ നടത്തി
 കല്‍പ്പറ്റ: 2016ലെ കേരള ബജറ്റ് അവതരണവേളയില്‍ നിയമസഭയില്‍ കേരള ധനകാര്യ മന്ത്രിയെ തടയുകയും നിയമസഭയും സ്പീക്കറുടെ ചേംബറും അടിച്ചു തകര്‍ക്കാന്‍ നേതൃത്വം നല്‍കിയ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള അന്നത്തെ ഇടതുപക്ഷ എംഎല്‍എമാര്‍ക്കെതിരെ യുഡിഎഫ് സര്‍ക്കാര്‍ എടുത്ത കേസ് സുപ്രീംകോടതി ശരിവെക്കുകയും പ്രതികളായ എല്ലാവരും വിചാരണ നേരിടണമെന്ന് ഉത്തരവായതിന്റെ അടിസ്ഥാനത്തില്‍ മന്ത്രി വി ശിവന്‍കുട്ടി രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ (സിസി സി പരിസരത്ത് ) പ്രതിഷേധ കൂട്ടായ്മ നടത്തി. കൂട്ടായ്മ വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ട് എം എ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രതിഷേധ കൂട്ടായ്മയില്‍ യുഡിഎഫ് കണ്‍വീനര്‍ എന്‍  ഡി അപ്പച്ചന്‍, മുഖ്യ പ്രഭാഷണം നടത്തി . കല്‍പ്പറ്റ  മണ്ഡലം പ്രസിഡണ്ട് കെകെ രാജേന്ദ്രന്‍, കെ  ശശികുമാര്‍, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, സുന്ദര്‍രാജ് എടപ്പെട്ടി, പി വിനോദ് കുമാര്‍, വി.നൗഷാദ്, എ. ഹര്‍ഷല്‍ ,പി ജി സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *