October 13, 2026

ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു

0
IMG-20210729-WA0037.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു
കൽപ്പറ്റ : നെഹ്റു യുവ കേന്ദ്ര നാഷണൽ യൂത്ത് വോളന്റിയർമാർക്കായി ജില്ലാതല സപ്തദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. നെഹ്റു യുവ കേന്ദ്ര സംഘതൻ (എൻ.വൈ.കെ.എസ്) സംസ്ഥാന ഡയറക്ടർ കെ കുഞ്ഞഹമ്മദ് വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം നിർവ്വഹിച്ചു. ടീം ബിൽഡിംഗ്, പ്രോഗ്രാം മാനേജ്മെന്റ്, യൂത്ത് ക്ലബ്ബ് രജിസ്ട്രേഷൻ, ഡോക്യുമെന്റേഷൻ, റോഡ് സുരക്ഷ തുടങ്ങിയ വിവിധ വിഷയങ്ങളിലായി നെഹ്റു യുവ കേന്ദ്ര യു എൻ വി ജില്ലാ യൂത്ത് ഓഫീസർ ഡോ. ആർ എസ് ഹരി, ജി എസ് പ്രസൂൺ, യു എൻ വി കമ്മ്യൂണിറ്റി കോ-ഓർഡിനേറ്റർ ഷെറിൻ സണ്ണി, കെ എ അഭിജിത്ത്, പ്രണോയ് പി പ്രേം, ക്രിസ്റ്റിൻ എലിസബത്ത് സാം , അഞ്ജു ജെയിംസ് എന്നിവർ പരിശീലനം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *