April 26, 2024

കേരള സ്റ്റേറ്റ് ബാര്‍ബര്‍ ആന്റ് ബ്യൂട്ടിഷ്യന്‍സ് അസോസിയേഷന്‍ കളക്ടറേറ്റിന് മുന്നില്‍ നില്‍പ്പ് സമരം നടത്തി

0
02 1.jpg
കേരള സ്റ്റേറ്റ് ബാര്‍ബര്‍ ആന്റ് ബ്യൂട്ടിഷ്യന്‍സ് അസോസിയേഷന്‍ കളക്ടറേറ്റിന്  മുന്നില്‍ നില്‍പ്പ് സമരം നടത്തി


 കല്‍പ്പറ്റ: കേരള സ്റ്റേറ്റ് ബാര്‍ബര്‍ ആന്റ് ബ്യൂട്ടിഷ്യന്‍സ് അസോസിയേഷന്‍(കെഎസ്ബി എ) സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം ഭരണ സിരാ കേന്ദ്രമായ സെക്രട്ടറിയറ്റിന്മുന്നിലും 14 ജില്ലാ ആസ്ഥാനങ്ങള്‍ക്ക് ( കലക്ടറേറ്റുകള്‍) മുന്നിലും നില്‍പ്പ് സമരം നടത്തുന്നതിന്റെ ഭാഗമായി വയനാട്  കലക്ടറേറ്റിന് മുന്നില്‍ നില്‍പ്പ് സമരം നടത്തി.എല്ലാവര്‍ക്കും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വാക്‌സിസിന്‍ നല്‍കുക, ബാര്‍ബര്‍ തൊഴിലാളികള്‍ക്ക് ദുരിതം മറികടക്കുന്നതിന് അടിയന്തിര സാമ്പത്തിക പാക്കേജ് അനുവദിക്കുക, സര്‍ക്കാര്‍ ക്ഷേമനിധിയില്‍ നിന്നും പ്രഖ്യാപിച്ച ധനസഹായം ഉടന്‍ വിതരണം ചെയ്യുക, ക്ഷേമനിധിയില്‍ ചേരാത്തവര്‍ക്കും ധനസഹായം നല്‍കുക ,അശാസ്ത്രീയമായ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് സര്‍ക്കാര്‍ പുന:പരിശോധനയ്ക്ക് വിധേയമാക്കുക, സെന്‍ട്രല്‍ മജിസ്‌ട്രേറ്റ് ഉദ്യോഗസ്ഥരുടെ തന്നിഷ്ടപരമായ ശിക്ഷാ നടപടികള്‍ അവസാനിപ്പിക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപന ഉടമസ്ഥഥതയിലുള്ള കെട്ടിടങ്ങള്‍ക്ക് വാടകയിളവ് നല്‍കിയത് പോലെ സ്വകാര്യ കെട്ടിടങ്ങളില്‍ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്കും ലോക്ക് ഡൗണ്‍ കാലത്തുള്ള വാടക , കറന്റ് ചാര്‍ജ്ജ്, വെള്ളക്കരം എന്നിവ ഒഴിവാക്കാനുള്ള സര്‍ക്കാര്‍ നിയമം കൊണ്ടുവരിക, ബാങ്ക് വായ്പയുടെ പിഴ, പലിശ എന്നിവ ഒഴിവാക്കുക, വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുക, സഹകരണ ബാങ്ക് വഴി പലിശരഹിത വായ്പ അനുവദിക്കുക, സ്വകാര്യ ആശുപത്രികളില്‍ ബ്യൂട്ടി പാര്‍ലറുകള്‍ നടത്താന്‍ അനുവദിക്കാതിരിക്കുക, അംഗീകൃത ലൈസന്‍സ് ഉള്ള തൊഴിലാളികളെ മാത്രം സ്ഥാപനങ്ങള്‍ തുടങ്ങാന്‍ അനുവദിക്കുക, ടി പി ക്കര്‍ കാറ്റഗറിയുടെ അടിസ്ഥാനത്തില്‍ ബാര്‍ബര്‍ഷോപ്പുകള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ ഷോപ്പുകള്‍ തുറന്ന തൊഴിലാളികളുടെ പേരില്‍ എടുത്ത കേസ്സുകള്‍ പിന്‍വലിക്കണമെന്നും അതിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയനടപടി സ്വീകരിക്കുകയും ചെയ്യുക. നില്‍പ്പ് സമരം സംസ്ഥാന കമ്മിറ്റിയംഗം എ എംഎസ് അലവി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എം.മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു.വി.പി.പ്രേം പ്രകാശ്, കെ.വിനോദ്, സി.എം.രാജന്‍, സി.കെ .കെസീം, കെ.റഷീദ്, എസ്.അഷ്‌റഫ് ,ജില്ലാ ട്രഷറര്‍ ടി.എസ്.പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *