April 24, 2026

കെ.പി.സി.ടി.എ അതിജീവനം പദ്ധതിയുടെ ഭാഗമായി സ്മാർട്ട്‌ ഫോണുകൾ നൽകി

0
IMG-20210731-WA0023.jpg
By ന്യൂസ് വയനാട് ബ്യൂറോ
കെ.പി.സി.ടി.എ അതിജീവനം പദ്ധതിയുടെ ഭാഗമായി സ്മാർട്ട്‌ ഫോണുകൾ നൽകി

കൽപ്പറ്റ: കെ.പി.സി.ടി.എ കാലിക്കറ്റ് സർവ്വകലാശാല മേഖല കമ്മിറ്റിയുടെ അതിജീവനം പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയിലെ കണിയാമ്പറ്റ പഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സ്മാർട്ട് ഫോണുകൾ കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ ടി. സിദ്ദീഖിന് കെ.പി.സി.ടി എ സംസ്ഥാന ട്രഷറർ ഡോ. ടി. മുഹമ്മദലി കൈമാറി. കോഴിക്കോട് മേഖലയിൽ അമ്പത് ലക്ഷം രൂപയുടെ കോവിഡ് കാല സാമാശ്വാസ പരിപാടികളാണ് പദ്ധതിയിലുള്ളത്. പഞ്ചായത്തിന് വേണ്ടി വൈസ് പ്രസിഡണ്ട് നജീബ് കരണി മൊബൈൽ ഫോണുകൾ ഏറ്റുവാങ്ങി. ചടങ്ങിൽ ഡോ.ടി.കെ. ഉമർ ഫാറൂഖ്, ഡോ. മുഹമ്മദ് അസ്ലം എൻ.കെ, ഡോ. പി. എ മത്തായി, പ്രൊഫ. സിബി ജോസഫ്, പ്രൊഫ. കബീർ.പി പ്രൊഫ. സുൽഫി. പി, പ്രൊഫ. സബിൻ ബേബി, പ്രൊഫ. റെനി അന്നഫിലിപ്പ് എന്നിവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *