March 28, 2024

കരണിക്കാരുടെ റാംജി പാടുകയാണ്….

0
Img 20210731 Wa0027.jpg
കരണിക്കാരുടെ റാംജി പാടുകയാണ്….

റിപ്പോർട്ട് – അങ്കിത വേണുഗോപാൽ
കണിയാമ്പറ്റ പഞ്ചായത്തിലെ ആറാം വാർഡിൽ താഴേ കരണി നാല് സെന്റ് കോളനിയിൽ താമസിക്കുന്ന രാമൻ ജീവിത പ്രാരാബ്ദങ്ങൾ കൊണ്ട് തന്റെ ആഗ്രഹങ്ങളും ഇഷ്ടങ്ങളും മനസ്സിലൊതുക്കി ജീവിക്കുകയാണ്.
54 വയസ്സുകാരനായ രാമന് ചെറുപ്പംമുതലേ മനസ്സിൽ സംഗീത സ്വപ്നങ്ങളുടെ കലവറ തീർത്തിരുന്നു. കുട്ടിക്കാലത്ത് പഠിക്കുമ്പോൾ പാട്ട് പഠിക്കാനായി ആഗ്രഹമുണ്ടായിരുന്നെങ്കിലും വീട്ടിലെ ദാരിദ്ര്യവും പ്രാരാബ്ദവും ഒരിക്കലും ആ ആഗ്രഹത്തെ പുറത്തുകാണിക്കാൻ പറ്റാതായി. സംഗീത പ്രേമിയായ അദ്ദേഹത്തിന് സംഗീതം ഉപേക്ഷിക്കേണ്ട അവസ്ഥ വരെയായി. സംഗീതം മനസ്സിലുണ്ടെങ്കിലും അത് പുറത്തുകാണിക്കാൻ രാമന് സാധിച്ചിട്ടില്ല.
 ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ലെങ്കിലും ഈ പ്രായത്തിലും വളരെ മനോഹരമായി തന്നെ രാമൻ പാട്ടുപാടുന്നുണ്ട്. നാട്ടുകാരുടെ റാംജിക്കുള്ളിൽ ഒരു പാട്ടുകാരൻ ഉണ്ടെന്നറിഞ്ഞതോടെ നാട്ടുകാർ രാമനെ ഒരുപാട് സപ്പോർട്ട് ചെയ്യുന്നുണ്ട്. കേരളത്തിലുടനീളെയുള്ള സംഗീത കൂട്ടായ്മയിലും റാംജി ഉണ്ട്. പാരിജാതം സംഗീത സല്ലാപം തുടങ്ങിയ കൂട്ടായ്മകളിലാണ് ഉള്ളത്. പാട്ടുകാരുടെ കൂട്ടായ്മ ആയതുകൊണ്ട് തന്നെ തനിക്ക് പാട്ടിൽ ഏറെ സന്തോഷം കണ്ടെത്താൻ ഇതിലൂടെ സാധിക്കുന്നുണ്ടെന്നും രാമൻ പറയുന്നു.
യേശുദാസിനെ മറ്റെന്തിനെക്കാളും ഏറെ സ്നേഹിക്കുന്ന ഒരു പാട്ടുകാരനാണ് രാമൻ. യേശുദാസിനെ കുറിച്ച് പറയുമ്പോൾ രാമന് നൂറുനാവാണ്. ദാസേട്ടനോളം ആരുണ്ട് ഈ സംഗീത ലോകത്തിൽ എന്നാണ് രാമന്റെ ചോദ്യം. താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതും യേശുദാസിന്റെ പാട്ടുകൾ പാടാനാണ്.
 അവസരങ്ങൾക്കായി ഒരുപാട് അലഞ്ഞു സംഗീതം പഠിക്കാത്തത് കൊണ്ട് അവസരങ്ങൾ എല്ലാം ഉപേക്ഷിക്കുകയും ചെയ്തു. എന്നാലും തന്റെ സംഗീത സ്നേഹത്തെ ഒരിക്കലും ഉപേക്ഷിക്കാനോ അത് ഇല്ലായ്മ ചെയ്യാനോ രാമൻ തയ്യാറല്ല.
 കുടുംബ പ്രാരാബ്ദത്തിന്റെ കൂടെ സംഗീതം ഉണ്ടെങ്കിൽ അതിമനോഹരമാണ് എന്നാണ് രാമൻ പറയുന്നത്. മൂന്ന് പെൺമക്കളുള്ള രാമന് ഏറെ സങ്കടം ഉണ്ടാക്കുന്നത് ഇളയ മകളുടെ രോഗാവസ്ഥയാണ്. ഭിന്നശേഷിക്കാരിയായ മകൾ ജീവിതകാലം മൊത്തം അസുഖ ബാധിതയായി തന്നെ തുടരുന്ന അവസ്ഥ തനിക്ക് ഏറെ വിഷമം ഉണ്ടാകുന്നുണ്ട്. സുഖമില്ലാതെ കിടക്കുന്ന അമ്മയ്ക്കും മകൾക്കും സഹായമായി ഭാര്യ കാർത്തു ആണ് എപ്പോഴും കൂടെ ഉള്ളത്. കൂലിപ്പണിക്കാരനായ രാമന് ഓരോ തവണയും മകളുടെ ചികിത്സക്കായും മറ്റും ചിലവാകുന്നത് വലിയൊരു സംഖ്യയാണ്.
 എന്നാലും ഈ പ്രതികൂല സാഹചര്യത്തിലും തന്റെ സ്വപ്നമായ സംഗീതത്തെ പിടിവിടാതെ പാടുകയാണ് രാമൻ ഇനിയെങ്കിലും ഒരു അവസരം തനിക്ക് കിട്ടുമെന്ന പ്രതീക്ഷയിൽ …..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *