March 29, 2024

എടവക മെഗാ വാക്സിനേഷൻ ക്യാമ്പ് വൻ വിജയം; ഒരു ദിവസം 3276 പേർ വാക്സിനെടുത്തു

0
Img 20210801 Wa0000.jpg
എടവക മെഗാ വാക്സിനേഷൻ ക്യാമ്പ് വൻ വിജയം;

ഒരു ദിവസം 3276 പേർ വാക്സിനെടുത്തു
എടവക : എടവക ഗ്രാമ പഞ്ചായത്ത് ,പൊരുന്നന്നൂർ സാമൂഹ്യാരോഗ്യ കേന്ദ്രം, നല്ലൂർനാട് സാമൂഹാരോഗ്യ കേന്ദ്രം, എടവക കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെ കോവിഡ് പ്രതിരോധ മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ഒറ്റ ദിവസം വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം കൊണ്ടും സംഘാടക മികവു കൊണ്ടും ക്യാമ്പ് ശ്രദ്ധേയമായി.
എട്ട് കേന്ദ്രങ്ങളിൽ പത്ത് ടീമുകളായി, ഇരുനൂറോളം ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും ഒത്തുചേർന്നാണ് ജില്ലയിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ ക്യാമ്പ് യാഥാർഥ്യമാക്കിയത്.
വിവിധ വാർഡുകളിൽ സജ്ജമാക്കിയ വാക്സിനേഷൻ ക്യാമ്പിൽ എടവകയിലെ 3276 പേരാണ് വാക്സിൻ സ്വീകരിക്കുവാൻ എത്തി ചേർന്നത്.
 കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എടവക ഗ്രാമ പഞ്ചായത്ത് പ്രത്യേക പ്ലാൻ സമർപ്പണത്തിലൂടെയാണ് ഇത്ര മാത്രം വാക്സിനുകൾ ലഭ്യമാക്കിയത്.
എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് മെഗാവാക്സിനേഷൻ ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പ്ലാനിംഗ് ഓഫീസർ സുഭദ്ര നായർ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ജംസീറ ഷിഹാബ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോർജ് പടകൂട്ടിൽ, ഷിഹാബ് അയാത്ത്, ജെൻസി ബിനോയ് , സി.എം.സന്തോഷ്, ഷിൽസൺ മാത്യു, ഉഷ വിജയൻ, ലത വിജയൻ മെഡിക്കൽ ഓഫീസർ ടി.പി. സഗീർ , സെക്രട്ടറി പി.കെ.ബാലസുബ്രഹ്മണ്യൻ, സംസാരിച്ചു.
നിലവിലുള്ള ആരോഗ്യ വകുപ്പിലെ ജീവനക്കാർക്കു പുറമെ ഗ്രാമ പഞ്ചായത്ത് സ്വന്തം നിലയിൽ ആരോഗ്യ പ്രവർത്തകരേയും ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെയും ആർ.ആർ.ടി അംഗങ്ങളേയും അണിനിരത്തിയാണ് മെഗാ ക്യാമ്പ് സംഘടിപ്പിച്ചത്. എടവക കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ടി.പി. സഗീർ ,പൊരുന്നന്നൂർ സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. രാഹുൽ , നല്ലൂർ നാട് സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സാവൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ മഞ്ചുനാഥ് ജോസഫ്, ബാബുരാജ് .ടി .ജെ.എച്ച്.ഐ ലൗലി , എൽ.എച്ച്.എസ് മാരായ ജമീല, മറിയാമ്മ ജനപ്രതിനിധികളായ ഗിരിജ സുധാകരൻ, ബ്രാൻ അഹമ്മദ് കുട്ടി, വിനോദ് തോട്ടത്തിൽ, ബാബുരാജ് . സി , ഷറഫുന്നീസ.കെ, സുജാത സി.സി നേതൃത്വം നൽകി.
മെഗാ വാക്സിനേഷൻ ക്യാമ്പ് യാഥാർഥ്യമാക്കു വാൻ സഹകരിച്ച ജില്ലാ കലക്ടർ , ജില്ല പ്ലാനിംഗ് ഓഫീസർ , ആർ.സി.എച്ച്. ഓഫീസർ എന്നിവർക്കുള്ള നന്ദിയും, ക്യാമ്പിന്റെ വിജയത്തിനായി അക്ഷീണം പ്രവർത്തിച്ച ജനപ്രതിനിധികൾ, മെഡിക്കൽ ഓഫീസർമാർ, പഞ്ചായത്ത് സെക്രട്ടറി, ജീവനക്കാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആശാ വർക്കർമാർ , ആർ.ആർ.ടി അംഗങ്ങൾ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ , എന്നിവർക്കുള്ള പ്രത്യേക അഭിനന്ദനവും പ്രസിഡണ്ട് രേഖപ്പെടുത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *