October 15, 2026

വാകേരിയിൽ മാസങ്ങളായി ഭീതി പരത്തിയ കടുവ ഒടുവിൽ കൂട്ടിലായി

0
IMG-20210801-WA0004.jpg
By ന്യൂസ് വയനാട് ബ്യൂറോ
വാകേരിയിൽ മാസങ്ങളായി ഭീതി പരത്തിയ കടുവ ഒടുവിൽ കൂട്ടിലായി

വാകേരി: മാസങ്ങളായി വാകേരി സി.സി സ്കൂൾകുന്ന് പ്രദേശങ്ങളിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി. പിടികൂടിയ കടുവയെ ഇരുളം സെക്ഷനിലേക്ക് കൊണ്ടുപോയി. ബീനാച്ചി, അരിവയൽ പ്രദേശങ്ങളിലും ഇറങ്ങി ഭീതി പരത്തിയ കടുവയാണ് മാസങ്ങൾക്ക് ശേഷം വനം വകുപ്പിന്റെ കെണിയിൽ അകപ്പെടുന്നത്. കഴിഞ്ഞ ദിവസം അരിവയൽ നമ്പീശൻകവല ഭാഗങ്ങളിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടിരുന്നു. ഈ കടുവ തന്നെയാകാം കെണിയിലായതെന്നാണ് പ്രാഥമിക നിഗമനം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *