July 14, 2026

ടോക്കിയോ ഒളിംപിക്‌സ്: ബോള്‍ട്ടിന്‍റെ പിന്‍ഗാമിയെ ഇന്നറിയാം; 100 മീറ്റര്‍ പുരുഷ ഫൈനല്‍ വൈകിട്ട്

0
IMG-20210801-WA0007.jpg
By ന്യൂസ് വയനാട് ബ്യൂറോ
ടോക്കിയോ ഒളിംപിക്‌സ്: ബോള്‍ട്ടിന്‍റെ പിന്‍ഗാമിയെ ഇന്നറിയാം; 100 മീറ്റര്‍ പുരുഷ ഫൈനല്‍ വൈകിട്ട്

ടോക്കിയോ: ലോകത്തെ ഏറ്റവും വേഗമേറിയ പുരുഷ താരത്തെ ഇന്നറിയാം. വൈകിട്ട് 6.20നാണ് 100 മീറ്റര്‍ ഫൈനല്‍. ഇതിന് മുന്‍പ് മൂന്ന് സെമിഫൈനലുകള്‍ നടക്കും. 24 താരങ്ങളാണ് സെമിയില്‍ മത്സരിക്കുന്നത്. ഓരോ സെമിയിലെയും ആദ്യ രണ്ട് സ്ഥാനക്കാരും മൂന്ന് സെമിയിലേയും മികച്ച രണ്ട് രണ്ടാം സ്ഥാനക്കാരും ഫൈനലിലേക്ക് മുന്നേറും.
തന്റെ പിന്‍ഗാമിയാവും എന്ന് ഉസൈന്‍ ബോള്‍ട്ട് പ്രവചിച്ച അമേരിക്കയുടെ ട്രൈവോണ്‍ ബ്രോംവെല്‍, ജമൈക്കയുടെ യോഹാന്‍ ബ്ലേക്ക്, കാനഡയുടെ ആന്ദ്രേ ഡി ഗ്രാസ്, ദക്ഷിണാഫ്രിക്കയുടെ അകാനി സിംബൈന്‍ തുടങ്ങിയവരെല്ലാം സെമിയിലേക്ക് മുന്നേറിയിട്ടുണ്ട്. 100 മീറ്ററില്‍ ലോക റെക്കോര്‍ഡും ഒളിംപിക് റെക്കോര്‍ഡും ബോള്‍ട്ടിന്റെ പേരിനൊപ്പമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *