October 13, 2026

മാനസയുടെ മൃതദേഹം വീട്ടിലെത്തിച്ച്‌ തിരികെ പോകവേ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു

0
IMG-20210801-WA0008.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനസയുടെ മൃതദേഹം വീട്ടിലെത്തിച്ച്‌ തിരികെ പോകവേ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു

കണ്ണൂര്‍: മാനസയുടെ മൃതദേഹവുമായി കണ്ണൂരില്‍ എത്തി കോതമംഗലത്തേക്ക് തിരിച്ച്‌ പോകുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. മാഹിപ്പാലത്തിന് സമീപം പരിമടത്ത് വച്ചാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്. ആംബുലന്‍സിലുണ്ടായിരുന്ന രണ്ട് ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. ഇരുവരെയും കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കര്‍ ലോറി ആംബുലന്‍സില്‍ ഇടിക്കുകയായിരുന്നു.
എറണാകുളം പുന്നേക്കാട് സ്വദേശി എമില്‍ മാത്യു, വട്ടം പാറ സ്വദേശി ബിട്ടു കുര്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പുലര്‍ച്ചെ 2.50-ഓടെയാണ് അപകടമുണ്ടായത്.
കണ്ണൂരിലെ എകെജി ആശുപത്രിയിലേക്കാണ് മാനസയുടെ മൃതദേഹം എത്തിച്ചത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *