August 11, 2026

ക്വാറന്റയിൽ ലംഘനം; പഞ്ചായത്തഗംത്തിനെതിരെ പോലീസ് കേസെടുത്തു

0
kerala-police.jpg
By ന്യൂസ് വയനാട് ബ്യൂറോ
ക്വാറന്റയിൽ ലംഘനം; പഞ്ചായത്തഗംത്തിനെതിരെ പോലീസ് കേസെടുത്തു

തലപ്പുഴ: ക്വാറന്റയിന്‍ ലംഘിച്ചതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്തംഗത്തിനെതിരെ പോലീസ് കേസെടുത്തു. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പര്‍ ലൈജി തോമസിനെതിരെയാണ് തലപ്പുഴ പോലീസ് കേരള പകര്‍ച്ച വ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തത്. ഇവരുടെ വീട്ടിലെ അംഗം കോവിഡ് രോഗബാധിതയായിട്ടും, ക്വാറന്റയിനില്‍ കഴിയാതെ പഞ്ചായത്തംഗം പുറത്തിറങ്ങി നടന്നതിനാണ് കേസ് എടുത്തതെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ രോഗ ബാധിതയായ വ്യക്തി ബാത്ത് റൂം അറ്റാച്ച്ഡ് മുറിയില്‍ തന്നെ കഴിഞ്ഞ് വരികയാണെന്നും, ഭക്ഷണം പോലും തന്റെ ഭര്‍ത്താവാണ് നല്‍കി വരുന്നതെന്നും രോഗിയുമായി യാതൊരു വിധ സമ്പര്‍ക്കവും തനിക്കില്ലെന്നും ലൈജി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *