July 14, 2026

പ്രതിരോധ വാക്‌സിന്‍: ജൂലൈ 23 വരെ ജില്ലയില്‍ നല്‍കിയത് 406814 പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിൻ

0
20210718_181707.jpg
By ന്യൂസ് വയനാട് ബ്യൂറോ
പ്രതിരോധ വാക്‌സിന്‍: ജൂലൈ 23 വരെ ജില്ലയില്‍ നല്‍കിയത് 406814 പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിൻ

മാനന്തവാടി: ജൂലൈ 23 വരെ വയനാട് ജില്ലയില്‍ 406814 പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് നിയമസഭയില്‍ പറഞ്ഞു. മാനന്തവാടി എംഎല്‍എ  ഒ.ആര്‍ കേളുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ജൂലൈ 23 വരെ 178865 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി.ഗോത്രവിഭാഗത്തില്‍പ്പെട്ട 61180 പേര്‍ക്ക് ആദ്യ ഡോസും, 11268 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ആദിവാസി മേഖലയിലെ യോഗ്യരായ എല്ലാ ഗുണഭോക്താക്കള്‍ക്കും ചുരുങ്ങിയ സമയത്തിനുള്ളില്‍ കുത്തിവെപ്പ് നടത്തുന്നുവെന്ന് ഉറപ്പാക്കും. ഇതിനായി പ്രത്യേക വാക്‌സിന്‍ കേന്ദ്രങ്ങള്‍ സംഘടിപ്പിച്ചുവരുന്നുണ്ടെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *