ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു


Ad
ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ: വരദൂർ എ യു പി സ്കൂൾ പൂർവ്വവിദ്യാർത്ഥി സംഘടന 'ഓർമ്മതണലിൽ ' സംഘടിപ്പിച്ച 'മൊബൈൽ ഫോൺ ചലഞ്ചിലൂടെ ' സ്വരൂപിച്ച മൊബൈൽ ഫോണുകൾ ഉപയോഗിച്ച് സ്കൂളിൽ തുടങ്ങുന്ന 'ഡിജിറ്റൽ ലൈബ്രറിയുടെ 'ഉത്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂളിലെ പൂർവ്വവിദ്യാർത്ഥി കൂടിയായ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിന് സ്വീകരണവും, സർവിസിൽ നിന്ന് വിരമിക്കുന്ന കെ. ജി സന്തോഷ്‌ മാസ്റ്റർക്ക് ആദരവും നൽകി..
പരിപാടിയിൽ ഓർമ്മതണലിൽ പ്രസിഡന്റ്‌ സവീൺ വേണുഗോപാൽ, സെക്രട്ടറി . സുരേഷ്.കെ.കെ, ഭാരവാഹികളായ സൂരജ്. സി, കെ.ആർ.പ്രേമംജിത്,സ്കൂൾ ഹെഡ് മാസ്റ്റർ പി. കൃഷ്ണാനന്ദ് മാസ്റ്റർ, മാനേജർ അഡ്വ. വി.വി ജിനരാജൻ, വി.പി.കതിർവടിവേലു, പി.എ.ജോൺസൺ മാസ്റ്റർ, വി.ആർ.രാജേഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു..
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *