June 3, 2026

കുട്ടികളുടെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ കൈമാറി

0
IMG-20210802-WA0039.jpg
By ന്യൂസ് വയനാട് ബ്യൂറോ
കുട്ടികളുടെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ കൈമാറി

മീനങ്ങാടി: ജില്ലാ ശിശുക്ഷേമ സമിതിയുടെ മീനങ്ങാടി ജവഹര്‍ ബാലഭവനിലെ കുട്ടികളുടെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ കൈമാറി. ബാലുശ്ശേരി സ്വദേശിനിയും എറണാകുളം സേക്രട്ട്. ഹാര്‍ട്ട്. തേവര കോളേജിലെ ബി. എ. ഇക്കണോമിക്‌സ് വിദ്യാത്ഥിനിയുമായ എ.കെ. അനന്തികയാണ് പുസ്തകങ്ങള്‍ നല്‍കിയത്. ശിശുക്ഷേമ സമിതിക്ക് വേണ്ടി ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. 160 ബാലസാഹിത്യ കൃതികളാണ് നല്‍കിയത്. ചടങ്ങില്‍ ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി. കെ. സത്യന്‍, ജോയിന്റ് സെക്രട്ടറി കെ. രാജന്‍, ഫിനാന്‍സ് ഓഫീസര്‍ എ. കെ. ദിനേശന്‍, ശിശുക്ഷേമ സമിതി കമ്മിറ്റി അംഗങ്ങളായ ബി. അരവിന്ദ്, പി. ആര്‍. ഗിരിനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *