May 14, 2026

ജില്ലയില്‍ 548 പേര്‍ക്ക് കൂടി കോവിഡ് ; 544 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

0
115033545_gettyimages-1226314512.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ 548 പേര്‍ക്ക് കൂടി കോവിഡ് ; 544 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.35
കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (6.08.21) 548 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 239 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.35 ആണ്. 544 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 80879 ആയി. 73233 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6774 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5271 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
പൊഴുതന 56, പനമരം 42, പുല്‍പള്ളി 36, നെന്‍മേനി 33, തിരുനെല്ലി 32, കല്‍പ്പറ്റ 31, മാനന്തവാടി 30, പടിഞ്ഞാറത്തറ 28, വൈത്തിരി 25, പൂതാടി, ബത്തേരി 22 വീതം, മൂപ്പൈനാട് 21, മുട്ടില്‍ 19, കോട്ടത്തറ 17, മീനങ്ങാടി 16, മുള്ളന്‍കൊല്ലി തവിഞ്ഞാല്‍ 14 വീതം, അമ്പലവയല്‍ , എടവക, മേപ്പാടി 13 വീതം, വെള്ളമുണ്ട 12, നൂല്‍പ്പുഴ 11, കണിയാമ്പറ്റ, വെങ്ങപ്പള്ളി 9 വീതം, തരിയോട്, തൊണ്ടര്‍നാട് 3 വീതം ആളുകള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്തുനിന്നും വന്ന 4 തമിഴ്‌നാട് സ്വദേശികള്‍ക്കും രോഗബാധ സ്ഥിരീകരിച്ചു..
*239 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 50 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 189 പേരുമാണ് രോഗമുക്തരായത്.
*1846 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (6.08.21) പുതുതായി നിരീക്ഷണത്തിലായത് 1846 പേരാണ്. 973 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 17751 പേര്‍. ഇന്ന് പുതുതായി 116 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 4052 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 620492 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 608166 എണ്ണത്തിന്റെ ഫലം ലഭിച്ചു. 527287 പേര്‍ നെഗറ്റീവും 80879 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *