May 14, 2026

പുള്ളിമാനെ വേട്ടയാടിയ സംഘത്തിലെ 3 പേർ കൂടി പിടിയിൽ

0
IMG-20210807-WA0052.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുള്ളിമാനെ വേട്ടയാടി കൊന്ന സംഘത്തിലെ 3 പേർ കൂടി പിടിയിൽ
ഇതുവരെ പിടിയിലായത് 8 പേർ…

പുൽപ്പള്ളി : ഇരുളം കല്ലോണിക്കുന്നില്‍ നിന്നും പുള്ളിമാനെ വേട്ടയാടി കൊന്ന സംഘത്തിലെ 3 പേരെ കൂടി വനംവകുപ്പ് പിടികൂടി. ഇരുളം കല്ലോണിക്കുന്ന് സ്വദേശികളായ അണ്ണന്‍ എന്ന് വിളിക്കുന്ന ലിനില്‍ പൊന്തന്‍മാക്കല്‍, ബാലന്‍ എന്ന് വിളിക്കുന്ന ഷിജു കല്ലിങ്കല്‍, വിനു കൂനന്‍മാക്കില്‍ എന്നിവരെയാണ് ഇരുളം ഡെപ്യൂട്ടി റെയ്ഞ്ചറുടെ നേതൃത്വതിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ജൂലൈ മാസം എട്ടാം തീയ്യതി നിലമ്പൂര്‍, പാലക്കാട് സ്വദേശികളുടെ സഹായത്തോടെ ഇരുളം കല്ലോണിക്കുന്നില്‍ വെച്ചാണ് തോക്കുപയോഗിച്ച് പുള്ളിമാനിനെ വെടി വച്ച് കൊന്ന പ്രതികള്‍ ഇറച്ചി പങ്കിട്ടെടുത്തത്. ലിനിലാണ് വേട്ട സംഘത്തിന് സഹായങ്ങള്‍ നല്‍കിയത്. ഈ കേസില്‍ 8 പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികള്‍ എല്ലാവരും റിമാണ്ടിലാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *