May 9, 2024

പുത്തുമല ദുരിതബാധിതരോട് ഇനിയെങ്കിലും നീതി പുലര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം: അഡ്വ. ടി സിദ്ദിഖ് എം എല്‍ എ

0
Img 20210807 Wa0048.jpg
പുത്തുമല ദുരിതബാധിതരോട് ഇനിയെങ്കിലും നീതി പുലര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം: അഡ്വ. ടി സിദ്ദിഖ് എം എല്‍ എ

മേപ്പാടി: പുത്തുമല മഹാദുരന്തത്തിന് വിധേയരായ ജനങ്ങളോട് ഇനിയെങ്കിലും നീതി പുലര്‍ത്താന്‍ സര്‍ക്കാര്‍ പ്രത്യേക സംവിധാനമൊരുക്കണമെന്ന് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ. പുത്തുമലയിലെ ദുരന്തബാധിതമേഖലകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തം കഴിഞ്ഞ് രണ്ട് വര്‍ഷമായിട്ടും ഒരു വീട് പോലും കൈമാറാന്‍ സാധിക്കാത്ത സാഹചര്യം ഏറെ ദുഖകരമാണ്. ദുരന്തത്തിന് വിധേയരായവരില്‍ വിവേചനം സൃഷ്ടിച്ചും, ധനസഹായം പൂര്‍ണമായും ലഭ്യമാക്കാത്തതും ദുഖകരമായ കാര്യമാണ്. തകര്‍ന്ന ക്ഷേത്രവും, പള്ളിയും, പാലങ്ങളും, റോഡുകളു മുള്‍പ്പെടെ ഇനിയും പുനര്‍നിര്‍മ്മിക്കാതെ ഇപ്പോഴും അനാഥമായി നില്‍ക്കുന്ന സാഹചര്യം ഏറെ വേദനയുണ്ടാക്കുന്നതാണ്. ദുരന്തസ്ഥലത്ത് നിന്നും മാറ്റിയ സ്‌കൂളിന് പോലും സുരക്ഷിത സംവിധാനമൊരുക്കാന്‍ സാധിച്ചിട്ടില്ലെന്നത് നിരാശജനകമാണ്. സാധനസാമഗ്രികളുടെ നഷ്ടത്തിനും കൃഷി നഷ്ടത്തിനും പണം മാറ്റിവെക്കാത്തത് ഏറെ ഗൗരവതരമാണ്. കേരളത്തിന്റെ നോവായ പുത്തുമല ദുരന്തബാധിതരെ സംരക്ഷിക്കാനും, ആത്മവിശ്വാസം നല്‍കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും, പ്രകൃതിയെയും സാമൂഹ്യജീവിത ക്രമത്തേയും പുനക്രമീകരിക്കാനും സര്‍ക്കാര്‍ പ്രത്യേക പാക്കേജൊരുക്കാന്‍ നടപടി സ്വീകരിക്കണം. എല്ലാവര്‍ക്കും വീട് ലഭ്യമാക്കുമെന്നുമുള്ള സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പിലാക്കാന്‍ നടപടിയുണ്ടാവണം. ഈ വിഷയം നിയമസഭയിലുള്‍പ്പെടെ ഉയര്‍ത്തിക്കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിനധീതമായി എല്ലാവരെയും ചേര്‍ത്തുകൊണ്ട് പുത്തുമലക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *