April 20, 2024

കോവിഡിനെതിരെ ‘കരുതല്‍’ ; വീഡിയോ ആല്‍ബം 11-ന് ചിത്രീകരണം തുടങ്ങും

0
Img 20210809 Wa0046.jpg
കോവിഡിനെതിരെ 'കരുതല്‍' ; വീഡിയോ ആല്‍ബം 11-ന് ചിത്രീകരണം തുടങ്ങും

കല്‍പ്പറ്റ: കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് നിര്‍മ്മിക്കുന്ന വീഡിയോ ആല്‍ബം 11-ന് ചിത്രീകരണം തുടങ്ങും. കെ.എന്‍.ക്രിയേഷന്‍സിന്റെ ബാനറില്‍ ഉണ്ണി സുരേഷും സംഘവുമാണ് ആല്‍ബം അണിയിച്ചൊരുക്കുന്നത്. മൂന്നാംഘട്ടം കരുതല്‍ ആഹ്വാനമാണ് ഈ ഗാനത്തിലൂടെ പറയുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ലളിതമായ വാക്കുകള്‍ ഉപയോഗിച്ച് ചിട്ടപ്പെടുത്തിയ ഗാനം മൂന്നാംഘട്ടം പ്രതിരോധിക്കാനും, രണ്ടാം ഘട്ടം പ്രതിരോധിച്ചതും, ഈ മഹാമാരിയെ തുരത്തിവിടാന്‍ വാക്‌സിന്‍ എടുക്കാനുമാണ് പറഞ്ഞ് പോകുന്നത്. 9 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഗാനം മൂന്ന് ഭാഗമായിട്ടാണ് ചിത്രീകരിക്കുന്നത്. ദേശീയതയ്ക്ക് പ്രാധാന്യം നല്‍കി ചിത്രീകരിക്കുന്നതു കൊണ്ട് രാഷ്ട്രീയ-കലാ-സാംസ്‌കാരിക രംഗത്തെ പ്രഗത്ഭ വ്യക്തികളും ഈ കലാ സൃഷ്ടിയില്‍ കരുതല്‍ സന്ദേശവുമായി എത്തുന്നുണ്ട്. ഉണ്ണി സുരേഷിന്റെ വരികള്‍ക്ക് സുജിത് കൃഷ്ണയും, ഉണ്ണി സുരേഷും ചേര്‍ന്ന് ഈണം നല്‍കി, സിന്ധു പ്രകാശ്, നിഷാദ്, സുജിത് കൃഷ്ണ, ദില്‍ന, ബിജു, അമൃത, എന്നിവര്‍ ആലപിച്ച് ഉണ്ണി സുരേഷിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സംഗീത-ദൃശ്യ ആവിഷ്‌ക്കാരമാണ് 'കരുതല്‍'. 11-ന് രാവിലെ 9 മണിക്ക് ബത്തേരി മഹാഗണപതി ക്ഷേത്രത്തില്‍ പൂജക്ക് ശേഷം നഗരസഭാ ചെയര്‍മാന്‍ രമേശന്‍ ചിത്രീകരണത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഉണ്ണി സുരേഷ്, ഇഗ്‌നേഷ്യസ് ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *