August 12, 2026

മാനന്തവാടി പ്രസ്‌ക്ലബ്ബ് ഭാരവാഹികളെ തെരഞ്ഞെടുത്തു

0
IMG-20210809-WA0050.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി പ്രസ്‌ക്ലബ്ബ് ഭാരവാഹികളെ തെരഞ്ഞെടുത്തു

മാനന്തവാടി: പ്രസ്‌ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുള്ള പള്ളിയാല്‍ (പ്രസിഡണ്ട്), അബ്ദുല്‍ ലതീഫ് പടയന്‍ (സെക്രട്ടറി), അരുണ്‍ വിന്‍സന്റ്(ട്രഷറര്‍), ജസ്റ്റിന്‍ ചെഞ്ചട്ടയില്‍ (വൈസ്പ്രസിഡന്റ്), ബിജു കിഴക്കേടം (ജോയിന്റ സെക്രട്ടറി) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍. ജനറല്‍ ബോഡി യോഗത്തില്‍ അബ്ദുള്ള പള്ളിയാല്‍ അദ്ധ്യക്ഷം വഹിച്ചു. 2012 ല്‍ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചതും എന്നാല്‍ ചിലകാരണങ്ങളാല്‍ നടപ്പിലാവാതെ പോയതുമായ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് മാത്രമായുള്ള ക്ഷേമനിധി പദ്ധതി നടപ്പില്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് പ്രസ് ക്ലബ്ബ് അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. സജയന്‍ കെ എസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അശോകന്‍ ഒഴക്കോടി വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. അരുണ്‍ വിന്‍സന്റ് സ്വാഗതവും പടയന്‍ ലതീഫ് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *