സാമൂഹ്യ മാധ്യമങ്ങളിലൂടെ ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നവർക്ക് മുന്നറിയിപ്പുമായി കെ.സി.വൈ.എം കല്ലോടി മേഖല സമിതി


Ad
സാമൂഹ്യ മാധ്യമങ്ങളിലൂടെ ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നവർക്ക് മുന്നറിയിപ്പുമായി കെ.സി.വൈ.എം കല്ലോടി മേഖല സമിതി

കല്ലോടി : സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ക്രൈസ്തവ വേട്ടയും, വിശ്വാസ അവഹേളനങ്ങളും അവസാനിപ്പിക്കണമെന്ന് കെ.സി.വൈ.എം കല്ലോടി മേഖല സമിതി. കഴിഞ്ഞ കുറച്ചു നാളുകളായി ക്രൈസ്തവരെയും, ക്രൈസ്തവ വിശ്വാസത്തേയും വളരെ മോശമായ രീതിയിൽ ചിത്രീകരിച്ചുകൊണ്ടുള്ള പോസ്റ്ററുകളും, ലേഖനങ്ങളും, ട്രോളുകളുമെല്ലാം, വൻ തോതിൽ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇന്ത്യൻ ഭരണ ഘടന ഉറപ്പ് നൽകിയിട്ടുള്ള ആവിഷ്ക്കാര സ്വാതന്ത്ര്യം എന്ന മൗലിക അവകാശം അമിതമായ രീതിയിൽ ദുരുപയോഗം ചെയ്തു കൊണ്ടാണ് ഇത്തരം ഹീനമായ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് മേഖല സമിതി വിലയിരുത്തി. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ക്രൈസ്തവ അവഹേളനങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ, ഇവ തടയുന്നതിനായി നിയമ നിർമ്മാണങ്ങളിൽ എന്ത് വ്യത്യാസം വരുത്തുവാൻ സാധിക്കും എന്നത് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ വ്യക്തമാക്കണമെന്ന് മേഖല സമിതി അറിയിച്ചു. ഞങ്ങളുടെ വിശ്വാസം ഞങ്ങളുടെ അവകാശം ആണെന്നും, അത് ഞങ്ങൾ ജീവൻ കൊടുത്തും സംരക്ഷിക്കുമെന്നും, ഇനിയും ക്രൈസ്തവ വിശ്വാസത്തെ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ചുകൊണ്ട് അപമാനിക്കുവാൻ ആണ് സാമൂഹ്യ വിരുദ്ധരുടെ ഉദ്ദേശമെങ്കിൽ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും കെ.സി.വൈ.എം കല്ലോടി മേഖല സമിതി വാർത്ത കുറിപ്പിൽ അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *