വീടുകളുടെ വരാന്തയിലും ചുമരിലും ചോരത്തുള്ളികള്‍; പ്രദേശവാസികള്‍ ആശങ്കയില്‍


Ad
വീടുകളുടെ വരാന്തയിലും ചുമരിലും ചോരത്തുള്ളികള്‍; പ്രദേശവാസികള്‍ ആശങ്കയില്‍

മാനന്തവാടി: നാലാംമൈല്‍ ചുള്ളിയാട്ടുകുന്നിലെ പതിനാറോളം വീടുകളുടെ വരാന്തയിലും മുന്‍ഭാഗത്തെ ഭിത്തിയിലും ചോരത്തുള്ളികള്‍ കണ്ടെത്തിയത് പ്രദേശവാസികളെ ആശങ്കയിലാക്കു. വീട്ടില്‍ ചോരത്തുള്ളികള്‍ കണ്ടവര്‍ അത് കഴുകി കളഞ്ഞിരുന്നു. തുടര്‍ന്നാണ് പരിസരത്തെ എല്ലാ വീട്ടുകാര്‍ക്കും ഇതേ അനുഭവമുള്ളതായി ഒരോ വീട്ടുകാരും അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയും മാനന്തവാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു. ചോര തുള്ളികളുടെ സാമ്പിള്‍ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും പരിശോധനാ ഫലം വന്നതിന് ശേഷം കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുമെന്നും പോലീസ് വ്യക്തമാക്കി. പ്രദേശവാസികളെ ഭയപ്പെടുത്താനായി ആരോ മനപൂര്‍വ്വം ചെയ്തതാകാനാണ് സാധ്യതയെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പരിസര പ്രദേശങ്ങളില്‍ അറവ് നടക്കാറുള്ളതായും പറയപ്പെടുന്നുണ്ട്
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *