September 24, 2026

കിണറ്റിൽ വീണ സ്ത്രീയെ അഗ്നി രക്ഷാസേന രക്ഷപെടുത്തി

0
IMG-20210810-WA0012.jpg
By ന്യൂസ് വയനാട് ബ്യൂറോ
കിണറ്റിൽ വീണ സ്ത്രീയെ അഗ്നി രക്ഷാസേന രക്ഷപെടുത്തി

സുൽത്താൻ ബത്തേരി : കുപ്പടി ഭാഗത്ത് 50 അടിയോളം താഴ്ചയിൽ കിണറിൽ വീണ സ്ത്രീയെ സുൽത്താൻ ബത്തേരി അഗ്നി രക്ഷ സേന രക്ഷപെടുത്തി. സുൽത്താൻ ബത്തേരി കുപ്പാടി പാലക്കത്തടത്തിൽ ഗേർലി ആണ് കിണറ്റിൽ അകപെട്ടത്. നാട്ടുകാർ ഉടൻ തന്നെ സുൽത്താൻ ബത്തേരി അഗ്നിരക്ഷ സേനയെ വിവരം അറിയിക്കുകയും സ്റ്റേഷൻ ഓഫീസർ നിധീഷ് കുമാറിന്റെ നേതൃത്വത്തിൽ സേന സംഭവ സ്ഥലത്ത് എത്തി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീകാന്ത് എ എസ് കിണറ്റിൽ സാഹസികമായി ഇറങ്ങി സ്ത്രീയെ രക്ഷപ്പെടുത്തുകയാണ് ഉണ്ടായത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ വി ഷാജി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാർ ആയ നിസർ സി കെ, ജിജുമോൻ കെ, സജീവ് പി, ജിതിൻ കെ ജെ, എജിൽ കെ, രഞ്ജിത്ത് ലാൽ കെ, സുധീഷ് കെ, ഹോം ഗാർഡ് ഷാജൻ സി കെ എന്നിവരാണ് രക്ഷ പ്രവർത്തന സംഘത്തിൽ ഉണ്ടായിരുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *