സി.കെ. ജാനുവിന്റെ വീട്ടിൽ റെയ്ഡ് നടത്തിയ കേരളാ പോലീസ് നടപടി പ്രതിഷേധാർഹം: പട്ടിക വർഗ്ഗ മോർച്ച


Ad
സി.കെ. ജാനുവിന്റെ വീട്ടിൽ റെയ്ഡ് നടത്തിയ കേരളാ പോലീസ് നടപടി പ്രതിഷേധാർഹം: പട്ടിക വർഗ്ഗ മോർച്ച

മാനന്തവാടി; കേരളത്തിലെ ആദിവാസികളുടെ അവകാശ സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത സി.കെ. ജാനുവിന്റെ വീട്ടിൽ റെയ്ഡു നടത്തിയ കേരളാ പോലീസ് നടപടിയിൽ പ്രതിഷേധവുമായി പട്ടിക വർഗ്ഗ മോർച്ച
നേതാക്കൾ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബത്തേരി മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി സി.കെ. ജാനു മത്സരിച്ചിരുന്നു. രാഷ്ട്രീയ വിരോധം തീർക്കാനും ബി ജെ പിയുമായി അടുക്കാതിരിക്കുവാനുമുള്ള ശ്രമമാണ് പിണറായി പോലീസിന്റെ നീക്കം.
യാതൊരു മുന്നറിയിപ്പുമില്ലാതെ നോട്ടീസ് പോലും നൽകാതെയാണ് സി.കെ ജാനുവിന്റെ വീട്ടിൽ പോലീസ് അതിക്രമിച്ചു കയറിയത്. ആദിവാസികൾ വാഹനങ്ങൾ ഉപയോഗിക്കുന്നത് എന്തിനെന്നും സ്വർണ്ണാഭരണങ്ങൾ ഉപയോഗിക്കരുതെന്നും കോളനികളിൽ താമസിക്കേണ്ടവരാണെന്നും മറ്റുമുള്ള രീതിയിലാണ് പോലീസ് സംസാരിച്ചത്. ജന പിൻതുണയുള്ള പട്ടിക വർഗ്ഗ നേതാക്കളെ സമൂഹത്തിൽ കരിവാരിത്തേക്കാനാണ് CPM ഉം പോലീസും ശ്രമിക്കുന്നത്. അന്തർദേശീയ ആദിവാസി ദിനമായ ആഗസ്ത് 9 ന് തന്നെ റെയ്ഡിന്‌ തെരഞ്ഞെടുത്ത നടപടി സംശയം ജനിപ്പിക്കുന്നു. ആദിവാസികളുടെ അവകാശ ആനുകൂല്യങ്ങൾക്ക് വേണ്ടി ഘോര ഘോരം പ്രസംഗിക്കുകയും 
അവരുടെ സംരക്ഷകരായി നടിക്കുകയും ചെയ്യുന്ന സി പി എം നടത്തുന്ന ഇത്തരം നടപടികൾ ആദിവാസികൾ
മനസിലാക്കണമെന്നും ഇനിയും ഇത്തരം കാടത്തങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്നും പട്ടിക വർഗ്ഗ മോർച്ച സംസ്ഥാന അധ്യക്ഷൻ മുകുന്ദൻ പള്ളിയറ പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *