September 4, 2026

അരികെ പദ്ധതി: പഠന സഹായി നിർമ്മാണ ശില്പശാല നടത്തി

0
IMG-20210810-WA0021.jpg
By ന്യൂസ് വയനാട് ബ്യൂറോ
അരികെ പദ്ധതി: പഠന സഹായി നിർമ്മാണ ശില്പശാല നടത്തി

കൽപ്പറ്റ: ജില്ലാ പഞ്ചായത്തിൻ്റെ സഹകരണത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻസ് കൗൺസിലിംഗ് സെൽ വിദ്യാർഥികൾക്കായി നടപ്പിലാക്കുന്ന അരികെ പദ്ധതിയുടെ ഭാഗമായി പഠന സഹായി നിർമ്മാണ ശില്പശാല നടത്തി. ഒന്നും, രണ്ടും വർഷ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് പരീക്ഷാ സഹായി തയ്യാറാക്കി പുസ്തക രൂപത്തിൽ നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി അധ്യാപകർ കുട്ടികളുടെ വീടുകളിൽ നേരിട്ട് സന്ദർശനം നടത്തി മാനസിക പിന്തുണ നൽകി വരുകയാണ്. മാനസികമായി പ്രയാസമനുഭവിക്കുന്ന 1820 വിദ്യാർത്ഥികളെയാണ് പദ്ധതിയുടെ ഭാഗമായി ജില്ലയിൽ കണ്ടെത്തിയത്. ആദ്യ ഘട്ടത്തിൽ 900 വിദ്യാർത്ഥികളെ അധ്യാപകർ സന്ദർശിച്ചു. പദ്ധതിയുടെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി നാട്ടു വിദ്യാലയം എന്ന ശാക്തീകരണ പ്രവർത്തനവും ഉടൻ ആരംഭിക്കും. 
പഠന സഹായി നിർമ്മാണ ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹയർ സെക്കണ്ടറി ജില്ലാ കോഡിനേറ്റർ കെ. പ്രസന്ന, മീനങ്ങാടി ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, കരിയർ ഗൈഡൻസ് ജില്ലാ കോഡിനേറ്റർ സി.ഇ ഫിലിപ്പ്, കരിയർ ഗൈഡൻസ് ജോയിൻ്റ് കോഡിനേറ്റർ മനോജ് ജോൺ, ജില്ലാ കൺവീനർ കെ.ബി. സിമിൽ, ജോസ് മാത്യു, റീന ജോസഫ്, എം.കെ.രാജേന്ദ്രൻ, കെ.അബ്ദുൾ റഷീദ് കെ, ഷാൻ്റോ മാത്യു, ജിനീഷ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *